തിരുവനന്തപുരം: എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. സ്രിറ്റ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്, കണ്‍സ്ട്രക്ഷന്‍ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷനേതാവ് ഉയര്‍ത്തി. എഐ ക്യാമറ ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.
എസ്ആര്‍ഐടി എന്ന കമ്പനിക്ക് നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് കരാര്‍ നല്‍കിയത് എന്തിന്?, ടെന്‍ഡര്‍ ഡോക്യുമെന്റ് ലംഘിച്ച് ഉപകരാര്‍ നല്‍കിയത് എന്തിന്?. ടെന്‍ഡറില്‍ രണ്ടാമത് വന്ന കമ്പനി എങ്ങനെ ടെക്നിക്കല്‍ ക്വാളിഫൈയായി? എപ്രില്‍ 12ന് നടന്ന മന്ത്രിസഭായോഗത്തില്‍ കൊടുത്ത പത്ത് പേജ് നോട്ടില്‍ എന്തുകൊണ്ടാണ് കമ്പനികളുടെ പേര് മറച്ചുവച്ചത്?. എസ്ആര്‍ഐടിക്ക് 9 കോടി നോക്കുകൂലിയായി നല്‍കിയത് അഴിമതിയല്ലേ? ടെന്‍ഡറില്‍ അറ്റുകുറ്റപ്പണിക്ക് വ്യവസ്ഥയുണ്ടായിട്ടും മെയിന്റനന്‍സ് കരാര്‍ എന്തിനെന്നും വിഡി സതീശന്‍ ചോദിച്ചു.