കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പമുള്ള എംഎല്‍എമാരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ വിഡി സതീശന്‍ ക്യാമ്പിന്‍റെ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എംഎൽഎമാരെ കാണാൻ കേന്ദ്ര നിരീക്ഷകരെത്തും മുൻപ് കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പമുള്ള എംഎല്‍എമാരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ വിഡി സതീശന്‍ ക്യാമ്പിന്‍റെ നീക്കം. നിരീക്ഷകര്‍ക്കു മുന്നില്‍ ഗ്രൂപ്പ് നേതാവിന്‍റെ പേര് പറഞ്ഞാലും രണ്ടാമത്തെ ചോയ്സായി സതീശന്‍റെ പേരും നിർദ്ദേശിപ്പിക്കാനാണ് ശ്രമം. എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. താൻ തന്‍റെ ജോലി ചെയ്തെന്നും ഇനി ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നുമാണ് വിഡി സതീശന്‍റെ പ്രതികരണം.

തലയെണ്ണിയാല്‍ അറുപത്തിമൂന്നില്‍ പത്തില്‍ താഴെ എംഎല്‍എമാര്‍ മാത്രമാണ് ഒപ്പമുളളതെന്ന തിരിച്ചറിവ് സതീശനും ഒപ്പം നില്‍ക്കുന്നവര്‍ക്കുമുണ്ട്. നിരീക്ഷകരെത്തും മുമ്പ് കൂടുതല്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്താനാണ് ശ്രമം. വേണുഗോപാലിനും രമേശിനുമൊപ്പം നില്‍ക്കുന്ന എംഎല്‍എമാരില്‍ ചിലരെയെങ്കിലും സ്വന്തം പക്ഷത്തേക്ക് മറിക്കാനാകുമോയെന്നാണ് നോക്കുന്നത്. നിരീക്ഷകര്‍ക്കു മുന്നില്‍ വേണുവിന്‍റെയോ രമേശിന്‍റെയോ പേര് പറഞ്ഞാലും രണ്ടാമത്തെ ചോയ്സ് എന്ന നിലയിലെങ്കിലും സതീശന്‍റെ പേരും പറയിക്കാനാകുമോ എന്നും ശ്രമം നടക്കുന്നുണ്ട്. നിരീക്ഷകരുമായുളള കൂടിക്കാഴ്ചയില്‍ ദീപാദാസ് മുന്‍ഷിയുടെ സാന്നിധ്യമുണ്ടായാല്‍ എംഎല്‍എമാര്‍ സ്വാധീനിക്കപ്പെടുമെന്ന വാദമാണ് വിഡി പക്ഷം ഉയര്‍ത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...