വടക്കൻ പറവൂരിൽ വിഡി സതീശനെ തളയ്ക്കാൻ ആര് ? സ്ഥാനാർത്ഥി പാനൽ തയ്യാറാക്കി സിപിഐ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: വടക്കൻ പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തളയ്ക്കാൻ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സിപിഐ. സിപിഐ എറണാകുളം മുൻ ജില്ല സെക്രട്ടറി കെ എം ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം കമലാ സദാനന്ദൻ, ജില്ലാ കൗൺസിൽ അംഗം കെ.ബി അറുമുഖൻ എന്നിവരുടെ പേരുകളാണ് ജില്ല കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. നാളെ നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അന്തിമ തീരുമാനമെടുക്കും. പൊതുസ്വതന്ത്രരെ പരിഗണിക്കണോ മറ്റു മുതിര്‍ന്ന നേതാക്കൾ വേണോ അതോ ജില്ലാ നേതൃത്വം നൽകിയ സാധ്യതാ പട്ടികിയിലുള്ളവരെ പരിഗണിക്കണോ എന്നുള്ള കാര്യങ്ങൾ നാളെ സംസ്ഥാന നേതൃത്വം തീരുമാനിക്കും. എഐവൈഎഫ് നേതാവ് ബിബിൻ ദിനകരനെ പരിഗണിക്കണമെന്ന അഭിപ്രായവും നിലവിൽ ഉയരുന്നുണ്ട്.

വടക്കൻ പറവൂരിൽ വി ഡി സതീശനെതിരെ മത്സരം ശക്തമാക്കാൻ സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ചർച്ചകളുണ്ടായെങ്കിലും മണ്ഡലം സിപിഐ തന്നെ നിലനിർത്താനാണ് ഒടുവിൽ ധാരണയായത്. 2001 മുതൽ വിഡി സതീശനാണ് വടക്കൻ പറവൂരിലെ എംഎൽഎ. സതീശനെതിരെ വടക്കൻ പറവൂരിൽ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ നിയോഗിക്കാനാണ് സിപിഐയുടെ തീരുമാനം. ഒരോ മത്സരത്തിലും വിഡി സതീശൻ മണ്ഡലത്തിലെ ഭൂരിപക്ഷം ഉയര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...