പ്രസ്താവന വളച്ചൊടിച്ചു, ആർഎസ്എസ് തലവൻ്റെ പടത്തിന് ചന്ദനത്തിരി കുത്തി പ്രാർത്ഥിക്കാൻ പോയവനാണ് വിഡി സതീശൻ : ഇപി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കേരളത്തിലെ പലയിടങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന പരാമര്‍ശം വളച്ചൊടിച്ച് മാധ്യമങ്ങള്‍ നല്‍കിയതെന്ന്എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ. ഏതെങ്കിലും മാധ്യമം അവരുടെ വായിൽ എഴുതിവച്ചത് തൻ്റെ വായിൽ തിരുകേണ്ടെന്നും ഇടതുപക്ഷം ജയിക്കണം ബിജെപിയെ തോൽപ്പിക്കണമെന്നാണ് പറഞ്ഞതെന്നും ഇപി ജയരാജൻ. പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയൻ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് നിലപാടെന്നും ഇപി ജയരാജൻ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം, പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാര്‍ത്ഥികളാണ് ഉള്ളതെന്നുമായിരുന്നു ഇപിയുടെ പ്രസ്താവന.

ഇപിയുടെ പ്രസ്താവന പിന്നീട് പിണറായിയും എംവി ഗോവിന്ദനുമടക്കമുള്ള പാര്‍ട്ടി നേതൃത്വം തന്നെ തള്ളിയിരുന്നു. വലിയ രീതിയില്‍ ഇത് ചര്‍ച്ചയായി മാറുകയും ചെയ്തു. ഇപി ജയരാജൻ കേരളത്തിൽ ബിജെപിയുടെ ബി ടീം ക്യാപ്റ്റനാണെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശനും ജയരാജൻ മറുപടി നല്‍കി. ആര്‍എസ്എസ് തലവന്‍റെ പടത്തിന് ചന്ദനത്തിരി കുത്തി പ്രാർത്ഥിക്കാൻ പോയവനാണ് വിഡി സതീശൻ, ആർഎസ്എസിൻ്റെ ശാഖയ്ക്ക് കാവൽ നിൽക്കാൻ പോയവരാണ് കോൺഗ്രസുകാരെന്നും ഇപി ജയരാജൻ വിമര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച...

കളരി പഠിക്കാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമം ; 12 വയസുകാരിയുടെ പരാതിയിൽ കളരി ആശാന് 17...

0
ഹരിപ്പാട്: കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 47-കാരനായ...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...