മാധ്യമങ്ങളോടല്ല പറയേണ്ടത് ; ഷിബു ബേബി ജോണിനെ തള്ളി വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഷിബു ബേബി ജോണിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിമര്‍ശനങ്ങള്‍ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും മാധ്യമങ്ങള്‍ക്ക് മുമ്പാകെയല്ലെന്നും സതീശന്‍ പറഞ്ഞു. ഷിബു ബേബി ജോണ്‍ യുഡിഎഫില്‍ അഭിപ്രായം പറയണമെന്ന് സതീശന്‍ പറഞ്ഞു. മാധ്യമങ്ങളോടല്ല കാര്യങ്ങള്‍ പറയേണ്ടത്. എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ട്.

അതേസമയം യുഡിഎഫ് കൂടുതല്‍ കാര്യക്ഷമമാകണമെന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്. ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും യുഡിഎഫ് യോഗം കൂടിയിട്ടില്ലെന്നും മുന്‍കാലങ്ങളിലെ രീതി ഇതായിരുന്നില്ലെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചിരുന്നു. മറ്റന്നാള്‍ യുഡിഎഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ അറിയിക്കുമെന്നും ആര്‍എസ്പി നേതൃത്വം അറിയിച്ചു. യുഡിഎഫ് കുറേക്കൂടെ കാര്യക്ഷമമാകണമെന്നും സമരങ്ങള്‍ ശക്തിപ്പെടണമെന്നും ഷിബു ബേബി പറഞ്ഞു. പുതിയ നികുതി വര്‍ധനവില്‍ എന്ത് സമരം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവന്മാര്‍ എന്താണ് പുറത്തിറങ്ങി സമരം നടത്താത്തത് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...