വിജിലന്‍സിനെ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളില്‍ കയറ്റരുതെന്ന തോമസ് ഐസക്കിന്റെ പ്രതികരണം സത്യപ്രതിജ്ഞാ ലംഘനം : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിജിലന്‍സിനെ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളില്‍ കയറ്റരുതെന്നും അതിന്റെ പേരില്‍ എന്തുവന്നാലും താന്‍ നോക്കിക്കൊള്ളാമെന്നുള്ള ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ പ്രതികരണം സത്യപ്രതിജ്ഞാ ലംഘനവും ഗുരുതരമായ കുറ്റവുമാണെന്ന് വി ഡി സതീശന്‍ എംഎല്‍എ. വിജിലന്‍സ് സ്വതന്ത്ര സംവിധാനമാണ്. അഴിമതി തടയുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലിസ് സംവിധാനമാണ്.

വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ നിര്‍ദേശിക്കുന്നത് ഔദ്യോഗിക കൃത്യങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. അത് ഇന്ത്യന്‍ പീനല്‍കോഡ് 353ാം വകുപ്പ് അനുസരിച്ച്‌ ശിക്ഷാര്‍ഹമാണ്. അദ്ദേഹത്തിനെതിരായി പോലിസ് കേസെടുക്കണം. ഒരു മന്ത്രിയെ സംബന്ധിച്ച്‌ താഴെ ഭൂമിയും മുകളില്‍ ആകാശവുമല്ല അതിര്‍ത്തി. ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ധനമന്ത്രി തുടര്‍ച്ചയായി നിയമലംഘനം നടത്തുകയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...