കടലാസ് പുലികള്‍ക്ക് മുന്നില്‍ യു.ഡി.എഫ് തോൽക്കില്ല ; പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയിലിന്റെ സര്‍വേ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സിപിഎമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതുവെച്ച്‌ ഞങ്ങളെ വിരട്ടാന്‍ വരേണ്ടെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. പ്രസ്താവന ഗൗനിക്കുന്നില്ലെന്നും കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ യുഡിഎഫ് തോറ്റു കൊടുക്കില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

പ്രസ്താവന ഗൗനിക്കുന്നില്ല. ഇതുപോലുള്ള കടലാസു പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിനു മുന്നില്‍ യുഡിഎഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സിപിഎമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതുവെച്ച്‌ ഞങ്ങളെ വിരട്ടാന്‍ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്.

ജനങ്ങള്‍ക്കു വേണ്ടിയാണ് യു.ഡി.എഫ് സമരം. കേരളത്തിലെ മുഴുവന്‍ ജനങ്ങളുമാണ് കെ റെയിലിന് ഇരകളാകാന്‍ പോകുന്നത്. സംസ്ഥാനത്തിനുണ്ടാകുന്ന പാരിസ്ഥിതിക സാമൂഹിക ആഘാതവും സാമ്പത്തികമായുണ്ടാകുന്ന പ്രശ്നങ്ങളും കേരളത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങളാണ്,’ വിഡി സതീശന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...