അമ്പലപ്പുഴ സ്വദേശി റിയാദില്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റിയാദ് : ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന അമ്പലപ്പുഴ സ്വദേശി റിയാദില്‍ മരണപ്പെട്ടു. പുന്നപ്ര പള്ളിവേളി സ്വദേശി അല്‍-ഷറഫിയയില്‍ ശരീഫ് സഹീദ് (47) ആണ് സൗദി വടക്കന്‍ പ്രവിശ്യയിലെ ബുറൈദയില്‍ മരിച്ചത്. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വിശ്രമിക്കുകയായിരുന്നു.

ശ്വാസംമുട്ടലുണ്ടായതിനെ തുടര്‍ന്നാണ് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ അദ്ദേഹം ആദ്യം ചികിത്സ തേടിയത്. ഹൃദയമിടിപ്പില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. അതിന് ശേഷം ആശുപത്രി വാര്‍ഡില്‍ വിശ്രമിക്കുമ്പോഴായിരുന്നു മരണം. 20 വര്‍ഷത്തോളമായി ബുറൈദയില്‍ വ്യാപാരിയാണ്. സാമൂഹിക സേവനപ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം നാട്ടില്‍ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

പിതാവ് – സഹീദ്, മാതാവ് – ഫാത്തിമ ബീവി, ഭാര്യ – സിത്താര, മക്കള്‍ – ഫിദ, ഫറ. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി പ്രസിഡന്റ് ജംഷീര്‍ മങ്കട, വെല്‍ഫയര്‍ വിങ് കണ്‍വീനര്‍ സിദ്ധീഖ് തുവ്വൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കീം ഫലം വന്നു ; എൻജിനീയറിംഗിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്

0
തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാന കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു....

സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവർ സീറ്റിന് സമീപം പാമ്പ്

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റൂട്ടിലോടുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ...

മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ ലഷ്‌കർ ഭീകരർ

0
ഇസ്ലാമാബാദ് : മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ...

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി സംഭവത്തിൽ കൂടുത വിവരങ്ങൾ...