കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും പിന്നില്‍ സിപിഐഎം എന്നും വി ഡി സതീശന്‍ പറഞ്ഞു. കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ്. സിപിഐഎം തരംതാഴ്ന്ന കളി കളിക്കുകയാണ്. എന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ട് – വി ഡി സതീശന്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ വനവാസത്തിന് പോകരുതെന്നാണ് ആഗ്രഹമെന്ന കെ സുധാകരന്റെ പ്രസ്താവന സ്‌നേഹ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വാക്ക് പാലിക്കുന്നയാളാണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിനല്ലേ അറിയുകയുള്ളു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞാല്‍ ഏറ്റവും നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കട്ടേയെന്നാണ്. അദ്ദേഹം എനിക്കെതിരെ ഒരക്ഷരം പറയില്ല. ഞാന്‍ ഇത്തരത്തില്‍ പറഞ്ഞതിന് എന്നോട് ചൂടാവുക പോലും ചെയ്തു.

യുഡിഎഫ് ജയിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് തന്നെയാണ് മാറ്റിപ്പറയില്ല. മുഖ്യമന്ത്രിയല്ലേ എപ്പോഴും മാറ്റി പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം ഉണ്ടായപ്പോള്‍ പോലും എനിക്ക് പറവൂരുകാര്‍ ഭൂരിപക്ഷം കൂട്ടിത്തന്നിട്ടുണ്ട്. ആരും സുരക്ഷിതനല്ലല്ലോ. എല്ലാം ജനങ്ങളുടെ കൈയിലല്ലേ. ഞാന്‍ ഒരു എതിരാളിയേയും നിസാരനായി കാണുന്നില്ല. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരും. ഒരു സമയത്തും ആത്മവിശ്വാസം കുറഞ്ഞിട്ടില്ല. ഇരട്ടത്താപ്പിന്റെ ആള്‍ രൂപമല്ലേ മുഖ്യമന്ത്രി. ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത് കേരളം കണ്ട ഏറ്റവും മോശം ഗവണ്‍മെന്റാണ്. സുനാമി പോലെയാണ് തരംഗം – അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...