തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി മറ്റൊരു പഹല്‍ഗാം ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടോ ; ചോദ്യവുമായി മമതാ ബാനര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മറ്റൊരു പഹല്‍ഗാം ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി അതിനായി ബ്ലൂപ്രിന്റ് എന്തെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു. നാദിയാ ജില്ലയിലെ ബെത്വദഹാരിയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മമതയുടെ ചോദ്യം. കൊല്‍ക്കത്തയില്‍ ആക്രമണം നടത്തുമെന്ന പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും മമതാ ബാനര്‍ജി ചോദിച്ചു.

കൊല്‍ക്കത്തയെ ലക്ഷ്യമിടുമെന്ന് പാക് പ്രതിരോധമന്ത്രി പറഞ്ഞു. അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നരേന്ദ്രമോദി എന്തുകൊണ്ടാണ് പറയാതിരുന്നത്? എന്താണ് കാരണം? ബ്ലൂപ്രിന്റ് തയ്യാറാക്കിക്കഴിഞ്ഞോ? തെരഞ്ഞെടുപ്പിന് മുന്‍പ് മറ്റൊരു പഹല്‍ഗാം ഉണ്ടാകും എന്നാണോ?’ മമതാ ബാനര്‍ജി ചോദിച്ചു. കൊല്‍ക്കത്ത ആക്രമിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ അത് ബംഗാളികള്‍ സഹിക്കില്ലെന്ന് പറഞ്ഞ മമത, മിണ്ടാതിരിക്കാന്‍ മോദിക്ക് നാണമില്ലേ എന്നും ചോദിച്ചു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...