ഉരുൾപൊട്ടൽ ബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം ; പ്രത്യേക പാക്കേജ് വേണം: വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് റിപ്പോർട്ടറിനോട് പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ താമസിപ്പിക്കരുത്. അപകടകരമായ രീതിയിൽ ഇപ്പോഴും അവിടെ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതുസമയത്തും ഒരു പ്രകൃതി ദുരന്തം സംഭവിക്കാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. ഇനിയിത്തരം ദുരന്തരങ്ങള്‍ ഉണ്ടാവാതിരിക്കാൻ മുന്‍കരുതലുകള്‍ വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം സംസ്ഥാനത്ത് നടപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

വി ഡി സതീശന്റെ വാക്കുകൾ

ഈ സ്ഥലത്തേക്ക് ഇനി ആളുകളെ കൊണ്ടുപോകരുത്. പരമാവധി ആളുകൾക്ക് ഒന്നിച്ചു താമസിക്കാൻ പറ്റണം. അപകടകരമായ രീതിയിൽ ഇപ്പോഴും അവിടെ താമസിക്കുന്നവരെ റീലൊക്കേറ്റ് ചെയ്യണം. ചില വീട്ടിൽ കുഞ്ഞുങ്ങൾ മാത്രമേ ഉള്ളൂ, ചിലവീടുകളിൽ പ്രായമായവർ മാത്രമാണ്, ചിലവീടുകളിലാവട്ടെ വരുമാനം ഉണ്ടാക്കുന്ന ആള്‍ പോയി. ലോൺ അടയ്കാനുള്ളവരുണ്ട്. മുഴുവൻ കടങ്ങളും എഴുതിത്തള്ളണം. സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. കുറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ പറ്റും. ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ല. ഇനിയിത്തരം ദുരന്തം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. ക്ലൈമറ്റ് ചെയ്ഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം നടപ്പാക്കണം. ഏതുസമയത്തും ഒരു ദുരന്തം സംഭവിക്കാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും. വലിയ നാശനഷ്ടമാണ് അവിടെ ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...