പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നെന്ന് ഇപ്പോള്‍ വ്യക്തം : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായി. ആ ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അവിശ്വസനീയമാണ്.

ദുര്‍ഗന്ധം വമിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. എല്ലാ സാമ്ബത്തിക അഴിമതികളുടെയും കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്ന് പ്രതിയായ ഈ സ്ത്രീയുടെ പേരില്‍ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്നും സ്ക്രിപ്റ്റ് അനുസരിച്ചായിരുന്നെന്നും വ്യക്തമായിരിക്കുന്നു. ശബ്ദരേഖക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.രണ്ടാം പിണറായി സര്‍ക്കാര്‍ ജയിലില്‍ കിടന്നിരുന്ന സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ഭയന്നാണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...