കൊ​ല​യാ​ളി സം​ഘ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ ചോ​ദ്യം ചെയ്യാന്‍ മുഖ്യന്റെ മുട്ടിടിക്കും ; വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കൊ​ല​യാ​ളി സം​ഘ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ വി​ളി​ച്ചു ചോ​ദ്യം ചെ​യ്താ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തെ സം​ഭാ​ഷ​ണ​ങ്ങ​ള്‍ അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തുമെന്നും അങ്ങനെ ഒരു കാര്യം ചെയ്യാന്‍ മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ട്ടു വി​റ​യ്ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍.

കൊ​ല്ലു​മെ​ന്നും വെ​ള്ള​പു​ത​പ്പി​ച്ച്‌ കി​ട​ത്തു​മെ​ന്നും പ​ര​സ്യ​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​ട്ടും പോ​ലീ​സി​ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ങ്കി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ രാ​ജി​വെ​യ്ക്കു​ന്ന​താ​ണ് ന​ല്ല​ത്. ആ​ര്‍​എ​സ്‌എ​സി​ന്‍റെ​യും എ​സ്ഡി​പി​ഐ​യു​ടെ​യും നേ​തൃ​ത്വം അ​റി​യാ​തെ ഈ ​കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ക്കി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ, ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​വാ​ദി​ക​ളെ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്നും ഒ​റ്റ​പ്പെ​ടു​ത്ത​ണം. ര​ണ്ടു കൂ​ട്ട​രു​മാ​യും ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. ഇ​വ​രു​മാ​യി സ​ന്ധി ചെ​യ്ത് കേ​ര​ള​ത്തെ ത​ക​ര്‍​ക്കാ​ന്‍ യു​ഡി​എ​ഫ് കൂ​ട്ടു​നി​ല്‍​ക്കി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ഒ​രു കാ​ര​ണ​വ​ശാ​ലും വ​ര്‍​ഗീ​യ​ത​യു​മാ​യി സ​ന്ധി​യി​ല്ല. കേ​ര​ള​ത്തി​ല്‍ മൂ​ന്നു കൂ​ട്ട​ര്‍​ക്കാ​ണ് സ്വ​ന്ത​മാ​യി തീ​റ്റി​പ്പോ​റ്റു​ന്ന കൊ​ല​യാ​ളി സം​ഘ​ങ്ങ​ളു​ള്ള​ത്. ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ വാ​ദി​ക​ള്‍​ക്കും ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ വാ​ദി​ക​ള്‍​ക്കും പി​ന്നെ സി​പി​എ​മ്മി​നും – അദ്ദേഹം ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...