ആലപ്പുഴ: ജില്ലാ റവന്യൂ കായികമേളയ്ക്ക് ആലപ്പുഴ എസ്.ഡി.വി. സ്കൂള്‍ ഗ്രൗണ്ടില്‍ തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. റവന്യു സര്‍വേ ഉദ്യോഗസ്ഥരാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. ആദ്യ ദിനത്തില്‍ ട്രാക്ക് ആന്‍റ് ഫീല്‍ഡ് മത്സരങ്ങളാണ് നടന്നത്.
ഷട്ടില്‍, ഫുട്ബാള്‍, ആം റസ്ലിംഗ് എന്നിവ ഏപ്രില്‍ 20 ന് ലൈറ്റ് ഹൗസിന് സമീപം അല്‍പിറ്റ് ടര്‍ഫിലും ക്രിക്കറ്റ് മത്സരം ഏപ്രില്‍ 21 ന് റിക്രിയേഷന്‍ ഗ്രൗണ്ടിലും നടക്കും. അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് എസ്. സന്തോഷ് കുമാര്‍, റവന്യു സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.