ഒരു അവതാരങ്ങളും ഉണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ സാധിക്കുന്നില്ല : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കാലത്തിന് മുമ്പ് തന്നെ സ്വര്‍ണ്ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികള്‍ അവസാനിപ്പിച്ചത് സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിലുള്ള അവിഹിതമായ ബാന്ധവം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു അവതാരങ്ങളും ഉണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ സാധിക്കുന്നില്ല, എന്തു കൊണ്ടാണ് ഈ അവതാരത്തെ (ഷാജ് കിരണ്‍) ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും വി ഡി സതീശന്‍ ചോദിച്ചു.

സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിലുള്ള ധാരണപ്പുറത്താണ് കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത്. എന്തിനാണ് ബിജെപിക്കാര്‍ സമരം ചെയ്യുന്നത്? നേതാക്കള്‍ നിങ്ങളെ കബളിപ്പിക്കുകയാണ്. അവര്‍ സെറ്റില്‍മെന്റാക്കി, അവര്‍ ധാരണയിലാണ്. പകല്‍ പ്രവര്‍ത്തകര്‍ സമരം ചെയ്യാന്‍ പോകുമ്പോള്‍ രാത്രി ഇവര്‍ ധാരണയിലാണെന്നും കേന്ദ്ര ഏജന്‍സികള്‍ അനങ്ങുന്നില്ലെന്നും സതീശന്‍ ആരോപിച്ചു.

ഒരു കേസിലും അന്വേഷണം നടക്കുന്നില്ല. തെളിവ് കൊടുക്കുന്നവര്‍ക്ക് എതിരെയാണ് അന്വേഷണം. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും വേണ്ടി ഹവാല പണം വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന് പറഞ്ഞിട്ടു പോലും ഷാജ് കിരണിനെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ സംഘപരിവാറും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...