Wednesday, July 9, 2025 9:38 pm

സ്വര്‍ണക്കടത്ത് കേസ്‌ തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ്‌ തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളില്‍ ഒന്നിനു പോലും മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. ആരോപണത്തെ വര്‍ഗീയ വല്‍കരിച്ച്‌ രക്ഷപ്പെടാനാണ് സര്‍ക്കാര്‍ സഭയില്‍ ശ്രമിച്ചത്. ആറന്‍മുള കണ്ണാടിക്ക് എന്തിന‌ാണ് ഡിപ്ലോമാറ്റിക് പരിരക്ഷ. ബാഗ് മറന്ന് പോയില്ലെന്ന് എന്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാല്‍ മറന്നുപോയ ബാഗ് കോണ്‍സുല്‍ ജനറല്‍ വഴി കൊടുത്തയച്ചെന്ന് ശിവശങ്കര്‍ പറയുന്നു. കസ്റ്റംസിന് കൊടുത്ത മൊഴിയും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും മറുപടിയില്‍ വ്യക്തതയില്ല. ശിവശങ്കറിന് എല്ലാ സംരക്ഷണവും നല്‍കുന്നു.

വിജിലന്‍സ് ഡയറക്ടറുടെ പങ്കിനെ കുറിച്ചോ ഡയറക്ടറെ മാറ്റിയതിനെ കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. മകള്‍ക്കെതിരായ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ച്‌ പ്രതികരിച്ചു. എന്നാല്‍ ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴല്‍നാടന്‍ അതിന് തെളിവ് നല്‍കി. ഇനി മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ബിജെപിയെ സന്തോഷിപ്പിക്ക‌ാന്‍ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ച്‌ തകര്‍ത്തു. സോണിയ ഗാന്ധിയെ കൂടി ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയന്‍. യച്ചൂരി അടക്കമുള്ള നേതാക്കള്‍ കലാപ ബാധിതരെ കാണാമെന്ന വാക്ക് ലംഘിച്ച്‌ അഹമ്മദാ ബാദില്‍ നിന്ന് മുങ്ങി, ഇതാണ് സിപിഎം എന്നും വി.ഡി സതീശന്‍ ആക്ഷേപിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തൃശൂർ പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ്...

രാജസ്ഥാനിൽ കോടികളുടെ മയക്കുമരുന്ന് നിര്‍മിച്ച അധ്യാപകർ പിടിയിൽ

0
ജയ്പൂര്‍: രാജസ്ഥാനിൽ കോടികളുടെ മയക്കുമരുന്ന് നിര്‍മിച്ചതിന് സര്‍ക്കാര്‍ സ്കൂളിലെ ശാസ്ത്ര അധ്യാപകനും...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത്...

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലാകെ യൂത്ത് ലീഗ് സമരാഗ്നി

0
പന്തളം: യൂത്ത് ലീഗ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം...