സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രി ആണെങ്കിലും സാധാരണക്കാരന്‍ ആണെങ്കിലും കുറ്റം ചെയ്‌താല്‍ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
സജി ചെറിയാന്‍ മന്ത്രി സ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനം കൂടെ രാജിവെക്കണം. കേസ് എടുക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി അത് അംഗീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജനെതിരെ കേസ് എടുക്കാത്തത് ഇരട്ട നീതിയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇ പി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിയമപരമായ വഴികള്‍ തേടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. കോടതിയിലോ പോലീസിലോ ഇത്തരം ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം കുറക്കാനാണ് പ്രതികളുടെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...