മണ്ണാര്‍ക്കാട്: തെങ്കര മെഴുകുംപാറയില്‍ മാന്‍ കൊമ്പുമായി മൂന്നുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തെങ്കര മെഴുകുംപാറ ഒടവില്‍ വീട്ടില്‍ സന്ദീപ് (38), എറണാകുളം മടവൂര്‍ മഞ്ഞംകുഴി വീട്ടില്‍ മഹേഷ് (39), തെങ്കര മടലത്ത് വീട്ടില്‍ പ്രഭാത് (36) എന്നിവരെയാണ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ മെഴുകുമ്പാറയില്‍ പാലക്കാട് ഫ്ലയിങ് സ്‌ക്വാഡും മണ്ണാര്‍ക്കാട് ഫോറസ്റ്റും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഒരാള്‍ ഓടി രക്ഷപെട്ടു. പ്രതികളില്‍ നിന്നും മാനിന്റെ തലയും അസ്ഥികളും പിടിച്ചെടുത്തു. മാന്‍കൊമ്പ് വാങ്ങാനെന്ന് വിശ്വസിപ്പിച്ചാണ് വനപാലകസംഘം മൂവരെയും കുടുക്കിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്.മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി റേഞ്ചര്‍ രാജേഷ്, പാലക്കാട് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ റസാഖ്, പുരുഷോത്തമന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
തെങ്കര മെഴുകുംപാറയില്‍ മാന്‍ കൊമ്പുമായി മൂന്നുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment



























