Tuesday, May 13, 2025 4:04 pm

താന്‍ പ​ങ്കെടുത്തത് ആര്‍.എസ്.എസിന്റെ പരിപാടിയിലല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താന്‍ പ​ങ്കെടുത്തത് ആര്‍.എസ്.എസിന്റെ പരിപാടിയിലല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിവേകാനന്ദന്റെ 150ാം ജന്മവാര്‍ഷിക ദിനത്തിലെ പരിപാടിക്കാണ് പോയത്. എം.പി വീരേന്ദ്രകുമാറാണ് തന്നെ ക്ഷണിച്ചത്. പി.പരമേശ്വരന്റെ പുസ്തക പ്രകാശനമായിരുന്നു പരിപാടി.

വിവേകാനന്ദ​ന്‍ പറഞ്ഞ ഹിന്ദുത്വവും ബി.ജെ.പിയുടെ ഹിന്ദുത്വവും രണ്ടാണ്. വിവേകാനന്ദന്റെ ഹിന്ദുത്വത്തോട് യോജിപ്പുള്ളതിനാലാണ് അതെ കുറിച്ച്‌ ഇപ്പോഴും പറയുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ബി.ജെ.പി നേതാക്കന്‍മാര്‍ പുറത്തുവിട്ട ഫോട്ടോക്ക് ഏറ്റവും കൂടുതല്‍ പ്രചാരണം നല്‍കിയത് സി.പി.എമ്മാണ്. എന്നാല്‍ പി.പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്തത് വി.എസ് അച്യുതാനന്ദനായിരുന്നു. അദ്ദേഹത്തെ കുറിച്ചും സി.പി.എമ്മിന് ഇതേ നിലപാടാണോ എന്നും വി.ഡി സതീശന്‍ ചോദിച്ചു.

ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയില്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് സജി ചെറിയാന്‍ പറഞ്ഞത് എന്നാണ് ഞാന്‍ പറഞ്ഞത്. പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഒരു ബി.ജെ.പി നേതാവും സി.പി.എം നേതാവും അത് തള്ളിപ്പറഞ്ഞിട്ടില്ല. ബി.ജെ.പി നേതാക്കള്‍ എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു. പി.കെ കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചത് മതേതരത്വമെന്ന വാക്ക് ഭരണഘടനയില്‍ വേണ്ടെന്നാണ്. അത് തന്നെയാണ് മതേതരത്വവും കുന്തവും കുടച്ചക്രവുമെന്ന് സജി ചെറിയാന്‍ പറഞ്ഞതും. ആര്‍.എസ്.എസ് നോട്ടീസയച്ചാല്‍ അതിനെ നേരിടുമെന്നും സതീശന്‍ പറഞ്ഞു.

ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭരണഘടനയെ ഭാരതീയവത്കരിക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് പി.കെ കൃഷ്ണദാസ് തെറ്റായ വാദം ഉന്നയിച്ചിട്ടും സി.പി.എം നേതാക്കള്‍ പ്രതികരിച്ചോ എന്നും സതീശന്‍ ചോദിച്ചു.
ആര്‍.എസ്.എസിനും സംഘപരിവാറിനുമെതിരായ പരാമര്‍ശങ്ങള്‍ എങ്ങനെയാണ് ഹിന്ദുക്കള്‍ക്ക് എതിരാവുന്നത്. ഹിന്ദുക്കളുടെ അട്ടി​പ്പേറവകാശം ഇവര്‍ക്ക് ആരാണ് നല്‍കിയത്. ഒരു വര്‍ഗീയ വാദിയും എന്നെ വിരട്ടാന്‍ വരണ്ട. ഒരു വര്‍ഗീയ വാദിയുടെയും മുന്നില്‍ മുട്ടുമടക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പറവൂരില്‍ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന്‍ രഹസ്യമായി ബി.ജെ.പി നേതാക്കളെ കണ്ടിരുന്നെന്ന ആര്‍.വി ബാബുവിന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. താന്‍ ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വാങ്ങിയിട്ടില്ല. വിചാരധാരയെയും അതിന്റെ ആശയങ്ങളെയും എല്ലാക്കാലവും ശക്തിയായി എതിര്‍ത്തിട്ടുണ്ട്. ഇനിയും എതിര്‍ക്കും. സി.പി.എം ഇത് ആഘോഷിക്കുന്നത് അവര്‍ രണ്ടും ഒരേ തോണിയല്‍ സഞ്ചരിക്കുന്നതിനാലാണ്. വര്‍ഗീയതയെ എതിര്‍ക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യമില്ല. വര്‍ഗീയതയെ എതിര്‍ക്കുകയെന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടാണെന്നും സതീശന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ പരാമര്‍ശം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യം അന്വേഷിക്കണം. ഇങ്ങനെ പറയുന്നതില്‍ അനൗചിത്യമുണ്ട്. കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ. കേസിനെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ പുറത്തുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം

0
വഞ്ചിയൂർ: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ...

മാരംങ്കുളം – നിർമ്മലപുരം – മുഴയമുട്ടം – മണ്ണാറത്തറ റോഡ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍...

0
ചുങ്കപ്പാറ: മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുരിശുമല തീർത്ഥാടന കേന്ദ്രത്തിലേയ്ക്കും നാഗപ്പാറ വിനോദ സഞ്ചാര...

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 3 ഭീകരരെ വധിച്ച് സൈന്യം

0
ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 3...

കേന്ദ്ര സർക്കാർ ജാതി സെൻസസ് പ്രഖ്യാപനത്തെ ആൾ കേരള പുലയർ മഹാസഭ സ്വാഗതം ചെയ്തു

0
ചെങ്ങന്നൂർ : കേന്ദ്ര സർക്കാർ ജാതി സെൻസസ് പ്രഖ്യാപനത്തെ ആൾ കേരള...