സോണിയാ ഗാന്ധി മാനസികമായി തളരുമെന്നും കോണ്‍ഗ്രസ് ഭയക്കുമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മണിക്കൂറുകള്‍ ചോദ്യം ചെയ്താല്‍ സോണിയാ ഗാന്ധി മാനസികമായി തളരുമെന്നും കോണ്‍ഗ്രസ് ഭയക്കുമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. വി.ഡി സതീശന്‍ പറഞ്ഞു.

വിഡി സതീശന്റെ വാക്കുകള്‍
ഇല്ലാത്തൊരു കേസിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ചോദ്യം ചെയ്യുന്ന ഇ.ഡി നാടകം ഒരു ഭാഗത്ത്. വിലകയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എം.പിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഏകാധിപത്യം മറുഭാഗത്ത്. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ നടത്തിയ ജനപ്രതിനിധികളെ റോഡിലൂടെ വലിച്ചിഴക്കുന്ന ഡല്‍ഹി പോലീസിന്റെ കാടത്തം ജനാധിപത്യത്തിന് നേര്‍ക്കുള്ള വെല്ലുവിളിയാണ്.

മണിക്കൂറുകള്‍ ചോദ്യം ചെയ്താല്‍ സോണിയാ ഗാന്ധി മാനസികമായി തളരുമെന്നും കോണ്‍ഗ്രസ് ഭയക്കുമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. വ്യക്തിപരമായും രാഷ്ട്രീയമായും ഇതിലും എത്രയോ വലിയ ആഘാതങ്ങളേയും അരഷിതാവസ്ഥയേയും അതിജീവിച്ചതാണ് സോണിയാ ഗാന്ധി. ഭീഷണിയും അക്രമവും വിലപ്പോകില്ല.

ഈ രാഷ്ട്രീയ നെറികേടിനെ സോണിയയും കോണ്‍ഗ്രസും അതിജീവിക്കും. ഫാസിസം മുട്ടുമടക്കും. ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുക്കും മുന്‍പ് വിജയ് ചൗക്കില്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത് സമകാലിക ഇന്ത്യയുടെ നേര്‍ ചിത്രമാണ്; ‘ഇന്ത്യ ഒരു പോലീസ് രാജ്യമായി. നരേന്ദ്ര മോദിയാണ് അതിന്റെ രാജാവ്’

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...