പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് തുടര്‍ച്ചയായി കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് അദ്ദേഹം പറഞ്ഞു. അനുഭവ സമ്പത്തും പക്വതയില്ലായ്മയുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നമെന്നും അത് ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റുള്ളവരുടെ മേല്‍ കുതിര കയറരുതെന്നും മന്ത്രി വ്യക്തമാക്കി.

ക്രിയാത്മക വിമര്‍ശനങ്ങള്‍ സ്വീകരിക്കും. തെറ്റായ വിമര്‍ശനങ്ങളെ എതിര്‍ക്കും. മുന്‍ പ്രതിപക്ഷ നേതാക്കളുടെ അനുഭവ സമ്പത്തില്ലാത്തത് പ്രതിപക്ഷ നേതാവിനെ അലട്ടുന്നുണ്ട്. സമര സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരു കൊതുക് കടിച്ച വേദന പോലും പ്രതിപക്ഷ നേതാവ് അനുഭവിച്ചിട്ടില്ല. ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ ദേശീയപാത അതോറിറ്റിയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് പൊള്ളുന്നതെന്തിനാണ്? സവര്‍ക്കറെ പ്രധാനമന്ത്രി പുകഴ്ത്തുമ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല. സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണ് എന്ന പ്രചാരണമാണ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാക്കളും നടത്തുന്നത്. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...