തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആ കസേരയിൽ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത് പിൻവലിച്ച്‍ എല്ലാവരെയും കാണണമെന്നും സതീശന്‍ പറഞ്ഞു. കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട്, പാര്‍ട്ടി കേഡര്‍മാരോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
അതേസമയം വിസിമാര്‍ക്ക് എതിരായ ഗവർണ്ണറുടെ നടപടിയെക്കുറിച്ച് യുഡിഎഫിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. മുസ്ലിം ലീഗ് പൂർണ്ണമായും ഗവർണ്ണറെ തള്ളിപ്പറയുമ്പോൾ കെ സുധാകരനും വി ഡി സതീശനും നടപടി ശരിവെക്കുകയാണ്. എന്നാൽ കെ സി വേണുഗോപാൽ ഗവർണ്ണർ സ്വയം ഭരണത്തിൽ കൈകടത്തുകയാണെന്ന് വിമർശിച്ചു.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]





























