Saturday, May 4, 2024 7:31 pm

ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് അതിക്രമിച്ച്‌ കയറിയ എസ്‌എഫ് ഐ നടപടിയിലും കോഴിക്കോട് ഓഫീസിലെ പോലീസ് പരിശോധനയിലും പ്രതിഷേധിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. നിയമസഭയില്‍ നിന്നും വാക്കൗട്ട് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് സതീശന്‍ വിഷയത്തില്‍ നടന്ന ഗൂഢാലോചനകള്‍ എണ്ണിപ്പറഞ്ഞത്.

മാധ്യമങ്ങള്‍ തെറ്റ് ചെയ്താല്‍ നടപടിയാകാം പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ലഹരിക്ക് എതിരായ ക്യാംപയിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയത്. കേസുണ്ട് ,ചാര്‍ജ് ഷീറ്റുണ്ട്, പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസ് എടുത്തതാണ്. ആരുടേയും ചിത്രം വാര്‍ത്തയില്‍ വ്യക്തമല്ല. ആര്‍ക്കും മനസിലാക്കാന്‍ പാടില്ലാത്ത ചിത്രം വെച്ചാണ് വാര്‍ത്ത ചിത്രീകരിച്ചത്. ഈ വീഡിയോ യഥാര്‍ത്ഥമല്ല എന്ന് വേണമെങ്കില്‍ കൊടുക്കാമായിരുന്നു എന്ന് മാത്രമാണ് ഇതില്‍ പറയാവുന്ന തെറ്റെന്നും സതീശന്‍ പറഞ്ഞു.

അന്‍വര്‍ നേരത്തെ പോസ്റ്റ് ഇട്ടു. പണി വരുന്നുണ്ട് അവറാച്ചാ എന്നു പറഞ്ഞു. ചോദ്യം വരും മുന്‍പ് അന്‍വറിന്റെ ചോദ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വരുന്നു. മാര്‍ച്ച്‌ മൂന്നിന് വരുന്ന ക്വസ്റ്റ്യന്റെ സ്‌ക്രീന്‍ ഷോട്ട് ഫെബ്രുവരി അവസാനം സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നു. പിന്നാലെ പരാതി. പിന്നെ മുഖ്യമന്ത്രിയുടെ മറുപടി. എസ്‌എഫ്‌ഐ അതിക്രമം പിന്നെ അന്‍വറിന്റെ പരാതി, കേസ് വരുന്നു. ഇന്നലെ പോലീസ് പരിശോധന നടത്തുന്നു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആസൂത്രിതമായ നീക്കങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്നത്. വ്യാജ വാര്‍ത്ത എന്ന പ്രചാരണം ശരിയല്ല. ഒരു പെണ്‍കുട്ടിയുടേയും ചിത്രം വ്യക്തമാക്കാത്ത വീഡിയോയുടെ പേരിലാണ് നടപടി. പ്രക്ഷേപണവുമായി ബന്ധപെട്ട തെറ്റ് ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. പ്രക്ഷേപണത്തില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടെങ്കില്‍ അത് പറയാമായിരുന്നു. സര്‍ക്കാരിനെതിരെ ഗൂഡലോചന നടത്തി എന്നാണ് എഫ് ഐ ആര്‍. വാര്‍ത്ത വ്യാജ വാര്‍ത്തയില്‍ എങ്ങനെ പോക്‌സോ ചുമത്തി അന്വേഷണം നടത്തും. പരാതി തന്നെ പരസ്പര വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏകാധിപതികള്‍ക്ക് എല്ലാം ഭയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെയും ചോദ്യങ്ങളെയും പേടിയാണ്. ലഹരിക്കെതിരായ വാര്‍ത്താ പരമ്ബരയെ എക്‌സൈസ് മന്ത്രി സ്വാഗതം ചെയ്തതാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച്‌ കയറിയ സംഭവം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഏഷ്യാനെറ്റ് ഓഫിസില്‍ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച്‌ കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് വിഷ്ണുനാഥ് നേട്ടീസ് ചൂണ്ടിക്കാട്ടിയത്.

ലഹരി മാഫിയക്കെതിരായ വാര്‍ത്തയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്തിനാണ് പ്രകോപിതരാകുന്നത്. ലഹരി മാഫിയക്കെതിരായ വാര്‍ത്ത എങ്ങനെ സംസ്ഥാന സര്‍ക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല ആരാണ് നല്‍കിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് കൊച്ചി ഓഫിസില്‍ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് ആരോപിച്ചു.

ബി.സി.സി റെയ്ഡില്‍ മുഖ്യമന്ത്രി കാണിച്ച ആശങ്കയാണ് ഏഷ്യാനെറ്റ് റെയ്ഡില്‍ പ്രതിപക്ഷം കാണിക്കുന്നതെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. മോദി ഭരണകൂടവും പിണറായിയുടെ ഭരണകൂടവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ വിശ്രമിക്കുന്ന ഏഷ്യാനെറ്റ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനോട് ഇന്ന് കോഴിക്കോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി വാട്ട്‌സ്‌ആപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചതെന്നും വിഷ്ണുനാഥ് പറഞ്ഞു.

ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ പരാതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. ഇപ്പോള്‍ ആ ചുമതല എസ്.എഫ്.ഐക്കാര്‍ക്കാണ് നല്‍കിയത്. എസ്.എഫ്.ഐക്ക് സെന്‍സര്‍ഷിപ്പിന്റെ ചുമതല നല്‍കിയിട്ടുണ്ടോ?. എസ്.എഫ്.ഐ ഗൂണ്ടാപ്പടയല്ലേ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകര്‍ത്തത്?. എസ്.എഫ്.ഐ ഗുണ്ടായിസം കാണിച്ചാല്‍ എത്ര ഭീഷണി ഉണ്ടായാലും ഗുണ്ടായിസം കാണിച്ചെന്ന് പറയുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

മാധ്യമ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ ശേഷം പുരപ്പുറത്ത് കയറി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച്‌ സര്‍ക്കാര്‍ യജ്ഞം നടത്തുന്നു. ഏഷ്യാനെറ്റിന് നേരെയുള്ള അതിക്രമം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് നേരെയുള്ള മുന്നറിയിപ്പാണ്. സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്നും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കരുതെന്നുമുള്ള മുന്നറിയിപ്പാണിതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹൃദയാഘാതം : കന്യാകുമാരി സ്വദേശി റിയാദിൽ മരണപ്പെട്ടു

0
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരണപ്പെട്ടു....

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും ; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മത്സരമാണ് നടന്നതെന്ന് കെപിസിസി വിലയിരുത്തല്‍....

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ ഇടപെടൽ, നിർണായക തീരുമാനം : മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ...

0
തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ...

അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അര്‍വിന്ദര്‍ സിങ് ലവ്‌ലി...