മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലെ തര്‍ക്കം തീര്‍ക്കാന്‍ ഇടനിലക്കാരുണ്ട് : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലെ തര്‍ക്കം മുമ്പും ഉണ്ടായിട്ടുണ്ടന്നും അത്​​ ഒത്തുതീര്‍പ്പിലെ ത്തിയതാണെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലെ തര്‍ക്കവും, ബി​.ജെ.പിയുടെ കേന്ദ്രസര്‍ക്കാറും സി.പി.എമ്മിന്‍റെ സംസ്​ഥാന സര്‍ക്കാറും തമ്മിലെ തര്‍ക്കവും ഒത്തു തീര്‍പ്പിലെത്തിക്കാന്‍ ഇട നിലക്കാരുണ്ട്​. വി.സി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കവും അങ്ങനെ ഒത്തുതീര്‍പ്പിലെത്തുകയോ എത്താതിരിക്കുകയോ ചെയ്യ​ട്ടെയെന്നും തങ്ങളുടെ വിഷയം അതല്ലെന്നും സതീശന്‍ മാധ്യമങ്ങളോട്​ പറഞ്ഞു.’സര്‍വകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിലും അക്കദമിക്​ ആയ കാര്യങ്ങളിലും സി.പി.എം ഇടപെടുകയാണെന്നത്​ ഞങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതാണ്​. അതാണ്​ ഞങ്ങളുടെ വിഷയം’ -വി.ഡി സതീശന്‍ പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്​സിറ്റിയുടെ വി.സി പുനര്‍നിയമനം നിയമവിരുദ്ധമാണെന്ന്​ യു.ഡി.എഫ്​ നേരത്തെ ചൂണ്ടികാട്ടിയതാണ്​. ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടതും തെറ്റാണ്​. തങ്ങള്‍ നേരത്തെ ചൂണ്ടികാട്ടിയത്​ ഗവര്‍ണര്‍ അംഗീകരിക്കുക മാത്രമാണ്​ അദ്ദേഹം മുഖ്യമന്ത്രിക്ക്​ കൊടുത്ത കത്തിലുള്ളതെന്നും സതീശന്‍ പറഞ്ഞു.

സര്‍വകലാശാലകളില്‍ ഏതൊരു പോസ്റ്റ്​ ഡിക്ലയര്‍ ചെയ്​താലും അത്​ ഏതെങ്കിലും സി.പി.എം നേതാവിന്‍റെ ബന്ധുവിന്​ റിസര്‍വ്​ ചെയ്​തിട്ടായിരിക്കും നടപടി തുടങ്ങിയിട്ടുണ്ടാകുക എന്നത്​ വിദ്യാസമ്പന്നര്‍ക്കൊക്കെ ഇപ്പോള്‍ ധാരണയുണ്ട്​. അതുകൊണ്ട്​ അതിന്​ അപേക്ഷിക്കാന്‍ പോലും ആരും തയാറാകാത്ത സ്​ഥിതിയാണ്​. പിന്‍വാതില്‍ നിയമനങ്ങളുടെ നീണ്ട നിരയാണ്​ സര്‍വകലാശാലകളിലുള്ളത്​. ആരോപണ വിധേയമായ മുഴുവന്‍ നിയമനങ്ങളും റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. ഇതിനായി കോണ്‍ഗ്രസ്​ പാര്‍ട്ടിയും യു.ഡി.എഫും സമര രംഗത്തുണ്ടാകുമെന്നും സതീശന്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...