ആലപ്പുഴ : കുട്ടനാടിനെ കരകയറ്റാനുള്ള പദ്ധതികള്‍ക്ക് പ്രതിപക്ഷം ക്രിയാത്മക പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിക്കണമെന്നും ദീര്‍ഘകാല പദ്ധതികള്‍ക്ക് സമയക്രമം ഉണ്ടാക്കണമെന്നും മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുട്ടനാടിന് വേണ്ടിയുളള ഫെയ്‌സ് ബുക്ക് കൂട്ടായ്മയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രാഷ്ട്രീമായി സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ശ്രമിച്ചവരെയാണ് വിമര്‍ശിച്ചത്. ഒന്നാം കുട്ടനാട് പാക്കേജ് പൊളിച്ചവരാണ് ഇപ്പോള്‍ കണ്ണീരൊഴുക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.