എ.കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ പറ്റൂ ; നിയമസഭയില്‍ പ്രശ്നം കൊണ്ടുവരും : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും യുക്തിരഹിതമായ ദുര്‍ബലമായ വാദമാണ് മന്ത്രിയുടേതെന്നും സതീശന്‍ പറഞ്ഞു. ശശീന്ദ്രന്‍ രാജിവച്ചില്ലെങ്കില്‍ നിയമസഭയില്‍ പ്രശ്നം കൊണ്ടുവരുമെന്നും സതീശന്‍ വ്യക്തമാക്കി.

‘സ്ത്രീപക്ഷത്ത് നില്‍ക്കണമെന്ന് ആളുകളോട് സി.പി.എം എങ്ങനെ പറയും? കൊല്ലത്തെ വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ക്കെതിരെ പ്രതിഷേധിച്ച ചടയമംഗലത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടു. മര്യാദകേടാണിത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെയും പുറത്താക്കി. വനംകൊള്ളക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തത്’ – സതീശന്‍ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...