Friday, July 4, 2025 10:46 am

സ്വര്‍ണകള്ളക്കടത്തുകാരെയും സ്ത്രീപീഡകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി : വി.ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ക്രിമിനല്‍ സംഘങ്ങളെയും സ്വര്‍ണകള്ളക്കടത്തുകാരെയും സ്ത്രീപീഡകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സൈബറിടങ്ങളില്‍ സി.പി.എം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് ഓരോ ക്രിമിനല്‍ കേസുകള്‍ പുറത്തുവരുമ്പോഴും പ്രതികളാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍.

രാമനാട്ടുകരയിലെ സ്വര്‍ണകള്ളക്കടത്ത് പ്രതികള്‍ക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം ഉപേക്ഷിച്ച്‌ നിലപാട് വ്യക്തമാക്കണം. ഒരുപരിധി കഴിഞ്ഞാല്‍ അന്വേഷണം മരവിപ്പിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. രാഷ്ട്രീയകൊലപാതകം ചെയ്യുന്നവര്‍ക്കും, സ്വര്‍ണകള്ളക്കടത്തുകാര്‍ക്കും, സ്ത്രീപീഡകര്‍ക്കുമെല്ലാം സംരക്ഷണം നല്‍കുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

കാസര്‍കോട് ജില്ലാ ആശുപത്രിയിലേക്ക് 450 അപേക്ഷകരുണ്ടായപ്പോള്‍ 100 പേരെ അഭിമുഖത്തിന് വിളിച്ചു. പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടും, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നും റാങ്കുകള്‍ നല്‍കി ആ നിയമനത്തെ മുഴുവന്‍ അട്ടിമറിച്ചു. കൊലപാതകങ്ങളെ പരസ്യമാ‍യി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

0
തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി...

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് രാജി വെക്കും ; നിര്‍ണ്ണായക തീരുമാനം ഇന്ന്

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം...

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനം

0
തിരുവനന്തപുരം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം...

അപകടത്തിൽ മന്ത്രിയുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായിട്ടില്ല ; കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടെയോ...