രാജി ഭീഷണിമുഴക്കി വി ഡി സതീശൻ ; ഇടപെട്ട് കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാർത്താസമ്മേളനത്തിനിടെ കെ സുധാകരന്റെ നീരസം പ്രകടിപ്പിക്കൽ. രാജി ഭീഷണി മുഴക്കി വിഡി സതീശൻ. കെ സി വേണുഗോപാൽ ഇടപെട്ടു. തെരഞ്ഞെടുപ്പിനെയും സമരാഗ്നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അത്തരം ചർച്ചകൾ വേണ്ടെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഇപ്പോൾ നേതൃ സ്ഥാനം ഒഴിയുന്നത് ദോഷമായി ബാധിക്കും എന്നും ഹൈക്കമാൻഡ് അറിയിച്ചു. പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം ഉണ്ടായി. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്.

മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത് 20 മിനിറ്റ്. ആലപ്പുഴ സമരാഗ്നി പരിപാടിക്കിടയിൽ കെ സുധാകരൻ മടങ്ങി. വിവിധ വിഭാഗങ്ങളുമായി ചർച്ചയ്ക്കിടയിലാണ് കെ സുധാകരൻ ഇറങ്ങിപ്പോയത്. ദീപ്തി മേരി വർഗീസും ഡിസിസി പ്രസിഡണ്ട് ബാബു പ്രസാദും അനുനയിപ്പിച്ചിട്ടും കെ സുധാകരൻ നിന്നില്ല. വാർത്താസമ്മേളനത്തിന് മുൻപ് സുധാകരൻ അസഭ്യം പറഞ്ഞ വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുധാകരൻ മടങ്ങിപ്പോയതെന്നാണ് സൂചന. എന്നാൽ കെ സുധാകരൻ തിരികെ വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...