വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയി : എംഎ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചയിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എംഎ ബേബി. വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയെന്ന് എംഎ ബേബി പറഞ്ഞു. സിപിഎമ്മിന്റെ ​ഗൃഹ സന്ദർശന പരിപാടിയിൽ മണ്ണന്തലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സമാധാനത്തിന്റെ നാടാണ്. ത്രിതല തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം എന്തുകൊണ്ടെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്‌ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റി.

അത്തരം ആശയക്കുഴപ്പങ്ങളും വിമർശനങ്ങളും മനസിലാക്കുന്നു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കുമെന്ന് എംഎ ബേബി പറഞ്ഞു. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകും. അതിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും അദ്ദേ​ഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...