തിരുവനന്തപുരം : സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീഷന്‍ എംഎല്‍എ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് സി പി എം നടത്തുന്നതെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു .
കേരളത്തിന് അഭിമാനമായ മതമൈത്രി തകര്‍ക്കുവാനുള്ള അപകടകരമായ നീക്കത്തില്‍ നിന്ന് സി പി എം പിന്തിരിയണം. കേരളത്തിലെ പ്രബലമായ ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതിയും ഭരണപരാജയവും മറക്കുന്നതിനുള്ള ഗുഡാലോചനയാണ് പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളില്‍ നിഴലിക്കുന്നത് .