കെ രാധാകൃഷ്ണനിനെതിരായ ജാതി വിവേചനം : കേട്ടത് ഞെട്ടിപ്പിക്കുന്ന വാർത്തയെന്ന് വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനിനെതിരായ ജാതി വിവേചനത്തിന്റെ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും മന്ത്രി കാര്യം രഹസ്യമായി വെക്കാതെ അപ്പോള്‍ തന്നെ നടപടി എടുക്കേണ്ടതായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു. മന്ത്രി ക്ഷേത്രമേതെന്ന് വെളിപ്പെടുത്തി നടപടിയെടുക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം സോളാര്‍ ഗൂഢാലോചന കേസില്‍ യുഡിഎഫില്‍ ഒരാശയക്കുഴപ്പവുമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജന്‍സികളുടെ അന്വേഷണം വേണ്ടെന്നും മറ്റ് അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹമ വ്യക്തമാക്കി. മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാംപ്രതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജനകീയ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നെന്നും സമരം ചെയ്യുന്നവരില്‍ നിന്ന് കാശ് പിരിക്കുന്നത് ഇതിനാണെന്നും ഇതാണ് ഇപ്പോഴത്തെ കമ്മ്യൂണിസമെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തെ ഭയമുള്ളതുകൊണ്ടാണ് ഇതെന്നും പ്രക്ഷോഭങ്ങള്‍ക്ക് പണം അടക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...