കോട്ടയം: പുതുപ്പള്ളിയില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍ പോലും ഈ തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡ് സതീശന്‍. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയാല്‍ ദാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീതാകുമെന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നുണ്ടെന്നും ഈ പോക്ക് പോയാല്‍ ബംഗാളില്‍ സംഭവിച്ചത് പോലെ ഈ പാര്‍ട്ടിയെ പിണറായി കുഴിച്ച്മൂടും എന്ന് അവര്‍ കരുതുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വികാരം അതിശക്തമാണ്. ആ വികാരവും ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയും ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വവും കൂടി ചേര്‍ന്നപ്പോഴാണ് ഞങ്ങള്‍ സ്വപ്നതുല്യമായ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതെന്ന് പറയുന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ പുറകില്‍ ആരാണെന്ന് ആകെ അറിയാവുന്നത് മന്ത്രി വാസവനാണെന്നും സതീശന്‍ പറഞ്ഞു. വാസവന്‍ പറഞ്ഞ ആള്‍ പണ്ട് കോണ്‍ഗ്രസ്‌ക്കാരനായിരുന്നു എന്നാല്‍ ഇപ്പോള്‍ അയാള്‍ വാസവന്റെ കൂടെയാണ്. അതുകൊണ്ട് തന്നെ ഈ ഓഡീയോ ക്ലിപ്പിന് പുറകില്‍ മന്ത്രി വാസവനാണ് വ്യക്തമാണെന്നും വിഡി സതീശന്‍ ആരോപിച്ചു.