പുതുപ്പള്ളിയില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍ പോലും ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യും : വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുതുപ്പള്ളിയില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍ പോലും ഈ തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡ് സതീശന്‍. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയാല്‍ ദാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീതാകുമെന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നുണ്ടെന്നും ഈ പോക്ക് പോയാല്‍ ബംഗാളില്‍ സംഭവിച്ചത് പോലെ ഈ പാര്‍ട്ടിയെ പിണറായി കുഴിച്ച്മൂടും എന്ന് അവര്‍ കരുതുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വികാരം അതിശക്തമാണ്. ആ വികാരവും ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയും ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വവും കൂടി ചേര്‍ന്നപ്പോഴാണ് ഞങ്ങള്‍ സ്വപ്നതുല്യമായ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതെന്ന് പറയുന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ പുറകില്‍ ആരാണെന്ന് ആകെ അറിയാവുന്നത് മന്ത്രി വാസവനാണെന്നും സതീശന്‍ പറഞ്ഞു. വാസവന്‍ പറഞ്ഞ ആള്‍ പണ്ട് കോണ്‍ഗ്രസ്‌ക്കാരനായിരുന്നു എന്നാല്‍ ഇപ്പോള്‍ അയാള്‍ വാസവന്റെ കൂടെയാണ്. അതുകൊണ്ട് തന്നെ ഈ ഓഡീയോ ക്ലിപ്പിന് പുറകില്‍ മന്ത്രി വാസവനാണ് വ്യക്തമാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെല്‍ത്തിലെ പിരിച്ചുവിടലിന് കാരണം പുതിയ ലേബര്‍ കോഡ് ; മുഖ്യമന്ത്രിക്ക് കത്തയച്ച്...

0
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കരുതെന്ന്...

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ശ്രീകാര്യം സ്വദേശി സജീവ്...

താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി

0
ലഖ്നൗ: താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനും...

കായംകുളം കായലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
ഹരിപ്പാട് : കായംകുളം കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ...