തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സര്‍വകലാശാലകളിലെ വിസി നിയമനങ്ങളെല്ലാം നടപടിക്രമങ്ങള്‍ ലംഘിച്ചാണ് നടന്നത്. കണ്ണൂര്‍ വിസി പുനര്‍ നിയമനവും ഇതേ രീതിയില്‍ ആണ്. അധ്യാപക നിയമനങ്ങളില്‍ വിസിമാരെ സര്‍ക്കാര്‍ പാവകളാക്കുന്നെന്നും സതീശന്‍ പറഞ്ഞു
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനം സുപ്രീംകോടതി ഇന്ന് റദ്ദാക്കിയിരുന്നു. സാങ്കേതിക സര്‍വകലാശാല വി.സി ഡോ. രാജശ്രീയുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന കുസാറ്റ് മുന്‍ ഡീന്‍ പി.എസ് ശ്രീജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സൂപ്രീംകോടതിയുടെ നടപടി. യുജിസി ചട്ടം നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.