പെരുനാട് – പെരുന്തേനരുവി റോഡിൽ കലുങ്കിന്റെ നിർമ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് – പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് സംഘമിക്കുന്നിടത്തെ കലുങ്കിന്റെ നിർമ്മാണം ആരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നതും ബലക്ഷയം സംഭവിച്ചതുമായിരുന്നു. ക്രാഷ് ബാരിയര്‍ ഇല്ലാത്തതുമൂലം നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. റോഡിലെ ഏറ്റവും വലിയ വളവോടു കൂടിയ പ്രദേശമാണ് ഇത്. വർഷങ്ങളായി തകർന്നു കിടക്കുന്ന കലുങ്കിന്റെ അവസ്ഥ പരിഹരിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡിൽ കലുങ്കിനോട് ചേർന്ന് അപകടങ്ങളും പതിവായിരുന്നു. ശബരിമല പാത നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷംതോറും പി.ഡബ്ല്യു.ഡി റോഡ് പുനരുദ്ധീകരിക്കുമെങ്കിലും കലുങ്കിന്റെ സ്ഥിതി മോശമായി തുടരുകയായിരുന്നു. രണ്ടു റോഡുകൾ ചേരുന്ന പ്രദേശം ആയതിനാലും മഴക്കാലത്ത് അപകട സാധ്യത ഏറെയാണ്. പ്രളയത്തിൽ അടിഞ്ഞു കൂടിയ ചെളിയും ചരൽ മണ്ണും മറ്റും റോഡിൽ കെട്ടിനിന്നു വഴുക്കൽ ഉണ്ടാവുന്നതും അപകടങ്ങൾക്ക് കാരണമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....