സി.പി.എമ്മുമായി ബന്ധമുള്ളവര്‍ പുറത്തു പറയാന്‍ കൊള്ളാത്ത കേസുകളില്‍ അകപ്പെടുന്നത് പാര്‍ട്ടിയുടെ അപചയമാണ് കാണിക്കുന്നതെന്ന് വി.ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സി.പി.എമ്മുമായി ബന്ധമുള്ളവര്‍ പുറത്തു പറയാന്‍ കൊള്ളാത്ത കേസുകളില്‍ അകപ്പെടുന്നത് പാര്‍ട്ടിയുടെ അപചയമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​ന്‍റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവര്‍ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തെറ്റാണെന്നാണ് സി.പി.എം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സി കേരളത്തില്‍ എത്തുന്നതെന്നും മടിയില്‍ കനമില്ലാത്തതു കൊണ്ട് ഭയക്കേണ്ടതില്ലെന്നുമാണ് സി.പി.എം നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്തതിന്‍റെ പിറ്റേദിവസം നിലപാടില്‍ മലക്കം മറിഞ്ഞു.

മന്ത്രി കെ.ടി ജലീലിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പ് ഇറക്കിയെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...