കോണ്‍ഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ് വേണ്ട : വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ സെക്രട്ടിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ കോടിയേരിയുടെ പ്രസ്താവനയില്‍ പ്രതികരിച്ചുകൊണ്ടാണ് വിഡി സതീശന്‍ രംഗത്തെത്തുന്നത്. രമേശ് ചെന്നിത്തല ആര്‍എസ്‌എസ് സര്‍സംഘ് ചാലക് ആണെന്നും ആര്‍എസ്‌എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഡി സതീശന്‍ രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

‘ഒരു സഖാവിന് എത്ര വരെ താഴെ പോകാമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ കാണിച്ചു കൊടുക്കുന്ന തരം താണ രഷ്ട്രീയമാണ് കോടിയേരിയുടേത്.

സ്വര്‍ണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് എത്തി നില്‍ക്കുകയും ചെയ്യുന്ന എടാ കൂടത്തില്‍ നിന്ന് എങ്ങിനെയെങ്കിലും ചര്‍ച്ച മാറ്റിക്കൊണ്ടുപോകാനുള്ള സ്ഥാശ്രമം. കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിന്‍തള്ളി കേരളത്തില്‍ മുഖ്യപ്രതിപക്ഷമാകാന്‍ ശ്രമിക്കുന്ന ബിജെപി ക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനം. ലാവ്‌ലിന്‍ കേസിലും സ്വര്‍ണക്കള്ളക്കടത്തു കേസിലും സംഘപരിവാറിന്റെയും അവരുടെ സര്‍ക്കാരിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തുനില്‍ക്കുന്നതിന്റെ ക്ഷീണം മറയ്ക്കാനുള്ള ശ്രമം.
സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ സെക്രട്ടറിയാണ് കോടിയേരി. എല്ലാ സെക്രട്ടറിമാരും ഇടത് സര്‍ക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോള്‍ കോടിയേരിക്ക് പിണറായിയുടെ മുന്നില്‍ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നില്‍ക്കേണ്ടി വന്നു. ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കണ്ടെ.

സംഘപരിവാറിനെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ് വേണ്ട.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...