അയിരൂർ പുത്തേഴം പാടശേഖരത്തിലെ കൃഷിക്ക്‌ ഭീഷണിയായി മട വീഴ്ച

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ : പഞ്ചായത്തിലെ ഏറ്റവും വലിയ കാര്‍ഷിക പ്രദേശമായ പുത്തേഴം പാടശേഖരത്തിലെ കൃഷിക്ക്‌ ഭീഷണിയായി മട വീണു. നിര്‍മാണം പൂര്‍ത്തിയായതിന്റെ പിറ്റേ ദിവസത്തെ മഴയിലാണ്‌ ഒരു മട നിലം പതിച്ചത്‌. എട്ടു വര്‍ഷത്തിലധികമായി മട വീഴ്‌ച കാരണം ലക്ഷക്കണക്കിന്‌ രൂപയാണ്‌ കര്‍ഷകര്‍ക്ക്‌ നഷ്‌ടപ്പെട്ടു കൊണ്ടിരുന്നത്‌.

ഹെക്‌ടര്‍ വരുന്ന പാടശേഖരത്തില്‍ 40- ല്‍ അധികം കര്‍ഷകരാണ്‌ പാട്ടത്തിടെുത്തും സ്വന്തമായും കൃഷി ചെയ്യുന്നത്‌. എല്ലാ വര്‍ഷവും മഴക്കാലത്ത്‌ വെളളം കയറി നശിക്കുന്നതു കാരണം പലരും കൃഷി അവസാനിപ്പിച്ചു. അതോടൊപ്പം പന്നിയുടെ ശല്യം കൂടിയായതോടെ നഷ്‌ടകണക്ക്‌ വീണ്ടും കൂടി. കപ്പ, വാഴ, കിഴങ്ങ്‌ തുടങ്ങി നിരവധി കാര്‍ഷിക വിളകളാണ്‌ നശിച്ചു പോയത്‌.

മുതുപാലയ്‌ക്കല്‍ മുതല്‍ പുത്തേഴം വരെ മൂന്ന്‌ മടകളാണ്‌ വീണു കിടന്നിരുന്നത്‌. ഇത്‌ നിര്‍മ്മിച്ച്‌ വെള്ളം പാടശേഖരത്തില്‍ ഇറങ്ങാതെ തോട്ടില്‍ കൂടി ഒഴുക്കുന്നതിന്‌ നിരവധി വകുപ്പുകളെ സമീപിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, സോയില്‍ കണ്‍സര്‍വേഷന്‍ തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളെ ഇതുമായി ബന്ധപ്പെട്ട്‌ സമീപിച്ചിരുന്നു. തുടര്‍ന്ന്‌ ഗ്രാമപഞ്ചായത്ത്‌ അംഗം സുരേഷ്‌ കുഴിവേലില്‍ ഇടപെട്ട്‌ തന്റെ വാര്‍ഡിലേക്ക്‌ പശ്‌ചാത്തല മേഖലയില്‍ അനുവദിച്ച ഫണ്ടില്‍ നിന്നും തുക മാറ്റിവെച്ചാണ്‌ മടകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. അതിലൊന്നാണ്‌ ഇപ്പോള്‍ തകര്‍ന്നത്‌. ഇതോടെ വലിയ തോതില്‍ വെള്ളം പാടശേഖരത്തിലേക്ക്‌ ഒഴുകി കൃഷിക്ക്‌ നാശനഷ്‌ടമുണ്ടായി. മട നിര്‍മ്മിച്ചതിലും അപാകത ഉള്ളതായി നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...