റോഡ് വികസനത്തിന്റെ മറവിൽ ഗുണ്ടാവിളയാട്ടവും ഭൂമി കയ്യേറ്റവും : ബാബു ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മന്ദമരുതി – വെച്ചുച്ചിറ റോഡ് വികസനത്തിന്റെ മറവിൽ അർദ്ധരാത്രിയിൽ ഗുണ്ടാവിളയാട്ടവും ഭൂമി കയ്യേറ്റവും നടക്കുന്നതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് ആരോപിച്ചു. പി.ഡബ്ല്യു.ഡി അംഗീകരിച്ച പ്രകാരമുള്ള റോഡ്പണി പൂർത്തിയായശേഷം മൂന്നുറോളം ഗുണ്ടകൾ രാത്രി ഈ പ്രദേശത്ത് ഭീകരാവസ്ഥ സ്യഷ്ടിച്ച് നിയമവിരുദ്ധമായി മതിലുകളും വീടുകളും പൊളിച്ച് കളയുകയും തടയാൻ ശ്രമിച്ച വസ്തു ഉടമകളെ മർദ്ദിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും  ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റതായും ബാബു ജോർജ്ജ്  പറഞ്ഞു.  റോഡ് വികസനത്തിന് കോൺഗ്രസ് എതിരല്ല. വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകാതെയും ലാൻഡ് അക്യൂസേഷൻ നടപടികൾ പൂർത്തിയാക്കാതെയും അർദ്ധരാത്രിയിൽ നടത്തിയ ആക്രമം നീതീകരിക്കാൻ കഴിയില്ല. റാന്നി എംഎൽഎ വസ്തു ഉടമകൾക്ക് നൽകിയ വാഗ്ദാനം ലംഘിക്കപ്പെട്ടു. അക്രമങ്ങൾ നടന്ന സമയത്ത് പോലീസിനെ വിവരം അറിയിച്ചിട്ട് അവർ എത്തിയില്ലെന്നും സ്ഥലത്ത് ആക്രമികൾ അഴിഞ്ഞാടുകയായിരുന്നെന്നും ബാബു ജോർജ്ജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...