അരിക്കൊമ്പന്‍ അങ്ങനെ വെച്ചൂച്ചിറയിലെത്തി കുട്ടികളുടെ താരമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ എണ്ണൂറാം വയല്‍ സിഎംഎസ് എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ അതിഥിയായി അരിക്കൊമ്പനെത്തി. അരിക്കൊമ്പന്‍ എന്ന പേര് നല്‍കിയ റോബോട്ടിക് ആനയാണ് കുട്ടികളെ പ്രവേശനോത്സവത്തില്‍ വരവേല്‍ക്കാനെത്തിയത്. രാവിലെ മുതല്‍ തന്നെ അരിക്കൊമ്പനെ കാണുന്നതിന് കുട്ടികള്‍ ഉള്‍പ്പെടുന്ന വലിയ ജനക്കൂട്ടമാണ് വിദ്യാലയത്തിലെത്തിയത്. കുട്ടികളെ വരവേറ്റും അവര്‍ക്ക് സല്യൂട്ട് നല്‍കിയും സൗഹൃദ ഭാവത്തില്‍ നില്‍ക്കുന്ന അരിക്കൊമ്പനെ കണ്ടപ്പോള്‍ കുരുന്നുകള്‍ക്ക് അത്ഭുതം ചിന്നക്കനാലിലും ഇപ്പോള്‍ തമിഴ് നാട്ടിലെ കമ്പത്തും ജനങ്ങളുടെ പേടി സ്വപ്നമായ അരിക്കൊമ്പന്‍ ഇത്ര പാവമായിപ്പോയോ എന്ന് ?. ആനയെ തൊട്ടും തലോടിയും കിന്നാരം പറഞ്ഞും കുരുന്നുകള്‍ സൗഹൃദം പങ്കു വെച്ചു. എല്ലാ വര്‍ഷവും ഏറെ വ്യത്യസ്തമായി പ്രവേശനോത്സവം സംഘടിപ്പിക്കുന്ന എണ്ണൂറാംവയല്‍ സ്‌കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവവും ആകര്‍ഷകവും വ്യത്യസ്തവുമായ കൗതുക കാഴ്ചയായി.

നാടും കാടും വിറപ്പിച്ച് രണ്ടു സംസ്ഥാനങ്ങള്‍ക്ക് തന്നെ തലവേദനയായ അരിക്കൊമ്പനെ അത്യാഹ്ലാദത്തോടെയാണ്എണ്ണൂറാംവയല്‍ സ്‌കൂളിലെ കുട്ടികള്‍ വരവേറ്റത്. കുതിര വണ്ടിയില്‍ നവാഗതരെ ആനയിച്ചും കുട്ടികളെ സ്വീകരിക്കാന്‍ റോബോട്ടിനെ എത്തിച്ചും ക്ലാസ്സ് മുറി കെട്ടു വള്ളമാക്കി കുട്ടികള്‍ക്ക് കൗതുകം പകര്‍ന്ന വിദ്യാലയത്തിലെത്തിയ അരിക്കൊമ്പനെന്ന റോബോട്ട് ആനയാണ് ഇന്ന് താരമായത്. ഒപ്പം വിദ്യാലയത്തിലെ കൗതുക കാഴ്ചകളും ശ്രദ്ധേയമായി. അന്യ ഗ്രഹ ജീവികള്‍, പറക്കും തളികകള്‍, സ്‌പേസ് ഷിപ്പുകള്‍, ആകാശ ഗോളങ്ങള്‍ എന്നിവ പുതിയ അധ്യയന വര്‍ഷം കടന്നു വന്ന കുട്ടികള്‍ക്ക് പുതിയ അനുഭവവുമായി. പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ. സോജി വര്‍ഗീസ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, റവ. ബൈജു ഈപ്പന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. രമാദേവി, ടി കെ രാജന്‍, ഷാജി കൈപ്പുഴ, പ്രധാനാധ്യാപകന്‍ സാബു പുല്ലാട്ട്, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, ജോജി തോമസ് വര്‍ക്കി, പി. ടി. മാത്യു, സാം സി മാത്യു, എം. ജെ.ബിബിന്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...