റാന്നി: പ്രതിദിനം 200കിലോ അടുക്കള മാലിന്യം ഉണ്ടാകുന്ന വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ മാലിന്യം ഇന്ധനവും ജൈവവളവും ആക്കിമാറ്റുന്നതിന് ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ചു നൽകി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്. മാലിന്യമുക്ത നവകേരളം ക്യാമ്പെയ്ന്‍ ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ വാട്ടർ ക്ലീൻ വെച്ചൂച്ചിറ ലക്ഷ്യത്തിന്റെയും ഭാഗമായി വെച്ചൂച്ചിറ ജവഹർ നവോദയ സ്കൂളിന് നിർമ്മിച്ചു നൽകിയത്. പ്ലാന്റിന്റെ ഉദ്ഘാടനം പത്തനംതിട്ട എംപി ആന്റോ ആന്റണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ജയിംസ് അധ്യക്ഷത വഹിച്ചു. എസ്.ബി.എം ഗ്രാമീൺ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയാണ് ഈ പ്രോജക്ടിന് വേണ്ടി വിനിയോഗിച്ചത്. പ്രതിദിനം 200 കിലോ അടുക്കള മാലിന്യം ഇതുവഴി വളവും ഇന്ധനവും ആക്കി മാറ്റുവാൻ സാധിക്കും.
ജില്ലയിലെ രണ്ടാമത്തെ പ്ലാന്റാണ് ഇത്. ഒന്നരക്കോടി രൂപ മുടക്കി ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കേരള റെയിൻ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും പ്രതിദിനം ഒന്നരലക്ഷം ലിറ്റർ വെള്ളം ഉപയോഗിക്കുന്ന സ്കൂളിൽ 50 ശതമാനം ജലം എങ്കിലും പുനരുപയോഗിക്കാൻ സാധിച്ചാൽ അതു വലിയ നേട്ടം ആയിരിക്കുമെന്നും ജില്ലയിൽ ആദ്യത്തെ ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ആയിരിക്കും ഇതെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമ്മാരയാ രമദേവി. ഇ.വി.വർക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം മാത്യു. പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ രാജൻ ടി കെ പ്രസനകുമാരി, സിറിയക് തോമസ്, എലിസബത്ത് തോമസ്, നവോദയ വിദ്യാലയം പ്രിൻസിപ്പൽ സുധീർ വി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് കെ എം, രാഷ്ട്രീയ കക്ഷി നേതാക്കളായ ടി കെ സാജു, ഷാജി തോമസ്, രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.