വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് : മാലിന്യ മുക്തം നവകേരളം – ജനകീയ ക്യാമ്പയിനും ലോഗോ പ്രകാശനവും നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും ‘സ്വച്ഛ്ത ഹി സേവ’ ക്യാമ്പയിന്റെയും ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസും ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സതീഷ് പണിക്കരും ചേർന്ന് നിർവഹിച്ചു. ഓക്ടോബർ 2-ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചയാത്തായി പ്രഖ്യാപിക്കുന്നതിന്റെ വിളംബരമെന്ന നിലയിലാണ് ഗ്രാമ പഞ്ചായത്ത് ലോഗോ പ്രകാശനം നടത്തിയത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ നവോദയ വിദ്യാലയത്തിൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് ആരംഭിക്കുന്നതാണ്. വെച്ചൂച്ചിറ മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള തുമ്പൂർമുഴി ജൈവ മാലിന്യ പ്ലാന്റ്, വിവിധ ഇടങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ, നവോദയ പെരുന്തേനരുവി റോഡ് സൗന്ദര്യ വൽക്കരണം, പോളിടെക്ക്നിക്കിൽ ജൈവവൈവിധ്യ പാർക്ക് നിർമ്മാണം എന്നിവയ്ക്ക് അന്നേ ദിവസം തുടക്കം കുറിക്കും എന്നും പ്രസിഡന്റ് പറഞ്ഞു.

2025 മാർച്ച് 30ന് മുൻപായി ഗ്രാമ പഞ്ചായത്തിന് സമ്പൂർണ സുചിത്വ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനായി സ്ഥലപരിമിതിയിൽ താമസിക്കുന്നവർക്ക് ഗാര്‍ഹിക ജൈവമാലിന്യം കമ്പോസ്റ്റ് വളമാക്കുന്നതിന് 400 ജീബിന്നുകൾ, വിവിധ വാർഡുകളിലായി 60 മിനി എംസിഎഫുകൾ, മാലിന്യം വലിച്ചെറിയുന്ന ഇടങ്ങളിൽ സി.സി ക്യാമറകൾ സ്ഥാപിക്കൽ ,മെൻസ്ടുൽ കപ്പ് വിതരണം, ബസ് സ്റ്റാന്‍ഡിലും സ്കൂളുകളിൽ സാനിട്ടറിപാഡ് ഇൻസിനേറ്റർ ആൻഡ് വെൻഡിംഗ് മെഷീൻ സ്ഥാപിക്കൽ തുടങ്ങിയ വിവിധ പ്രോജക്ടുകളും ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്നതാണ്. പഞ്ചായത്ത്തല നിർവ്വഹണ സമിതി രുപികരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സതിഷ് പണിക്കർ, പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷ രമാദേവി, ഭരണസമിതി അംഗം ഷാജി കൈപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...