അഗതികള്‍ക്ക് ആശ്രയമൊരുക്കി വീണാ ജോര്‍ജ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ടൗണില്‍ അലഞ്ഞുതിരിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണത്തിനായി എത്തുന്നവരെ ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ച് വീണ ജോര്‍ജ് എംഎല്‍എ. പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും സഹായത്തോടെയാണ് ആളുകളെ അഗതികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ചത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പകല്‍ കഴിച്ചുകൂട്ടുകയും രാത്രി കടത്തിണ്ണകളില്‍ ഉറങ്ങുകയും ചെയ്യുന്ന ഇവര്‍ ഉച്ചസമയത്ത് ഭക്ഷണത്തിനായി നഗരത്തിലെത്തും.

അഗതികള്‍ക്ക് ആയി ഷെല്‍ട്ടര്‍ ഹോം തുറന്നിട്ടുണ്ടെങ്കിലും ദിവസവും 25 ഉം 30 ഉം പേരാണ് ഭക്ഷണത്തിനായി നഗരത്തില്‍ കൂടുന്നത്. ആരെങ്കിലും ഭക്ഷണം നല്‍കുമോ എന്ന് കരുതി കാത്തിരിക്കും. ഭക്ഷണ പൊതിയുമായി ആരെങ്കിലും എത്തിയാല്‍ ഓടിയടുക്കും. ഇല്ലെങ്കില്‍ വിശപ്പോടെ മടങ്ങും. വ്യാഴാഴ്ച ഉച്ചയ്ക്ക് ടൗണില്‍ എത്തിയ വീണ ജോര്‍ജ് എംഎല്‍എ ഇക്കാര്യം നേരില്‍ കണ്ടു. ഇന്ന്  (വെള്ളിയാഴ്ച ) രാവിലെ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണുമായി എംഎല്‍എ ഇക്കാര്യം സംസാരിച്ചു. ഇവരെ സഹായിക്കുന്നതിന് പോലീസ് സഹകരണം ഉറപ്പാക്കി. കോഴഞ്ചേരി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരും സ്ഥലത്തെത്തി.

യാചകര്‍ക്ക് പാര്‍പ്പിടം ഒരുക്കുന്ന കെന്നഡി ചാക്കോയോട് ഭക്ഷണവുമായി 12.15 ന് എത്താന്‍ ആവശ്യപ്പെട്ടു. വാഹനം എത്തിയപ്പോഴേക്കും വിവിധ ഭാഗങ്ങളില്‍നിന്നായി ആളുകള്‍ ഭക്ഷണത്തിന് പതിവുപോലെ ഓടിക്കൂടി. സി.ഐ. ന്യൂമാന്റെ നേതൃത്വത്തില്‍ പോലീസും എത്തി. പോലീസിന്റെ സഹായത്തോടെ അവരുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. 10 പേര്‍ക്ക് ഭക്ഷണം ഇല്ലാത്തവരാണ്. ഇവരില്‍ മൂന്നു പേര്‍ക്ക് കിടപ്പാടവും ഇല്ലാതെ അലയുന്നവരാണ്. ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. മറ്റുള്ളവര്‍ ഒറ്റയ്ക്ക് കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ആണ് . ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...