ഡോ.വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കരയില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി മന്ത്രി വീണാ ജോര്‍ജ് . ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു . കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് ഡോക്ടര്‍മാരും , യുവമോര്‍ച്ച അടക്കമുള്ള സംഘടനകളും വീണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു .

അതിനു ശേഷമാണ് വന്ദനയുടെ ചിത്രം മന്ത്രി പ്രൊഫൈല്‍ പിക്ചറാക്കിയത്. എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ കൊണ്ടൊന്നും വീണ ജോര്‍ജ് പറഞ്ഞ പ്രസ്താവന തള്ളിക്കളയാന്‍ ആകില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം . ‘ ഡോക്ടര്‍ എന്നാല്‍ സ്വന്തം ജീവന്‍ ജീവന്‍ കളയാന്‍ അല്ല അവര് കഷ്ടപെട്ട് പഠിച്ചു വരുന്നത് ജീവന്‍ രക്ഷിക്കാന്‍ ആണ്. അതു ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ കുറച്ചു എങ്കിലും ബോധം ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ പറഞ്ഞ പ്രസ്താവന പിന്‍വലിക്കണം ‘ എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.

നിങ്ങള്‍ക്ക് എത്ര എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടാണ് മന്ത്രി ആയത്?? പോട്ടെ രാഷ്ട്രീയമായി എന്ത് അര്‍ഹത ഉണ്ട് ആ സ്ഥാനത്തിരിക്കാന്‍ , ആ ഡോക്ടര്‍ വെളുപ്പിനെ മരിച്ചത് ആണ്. ആരെ കാണിക്കാന്‍ ഈ പ്രഹസനം ,സമാധാന ജീവിതം നയിക്കാന്‍ ജനങ്ങള്‍ കരാട്ടെയും കളരിയും പഠിക്കണം എന്ന് പറയേണ്ട അവസ്ഥയിലായി നമ്മുടെ കേരളം എന്നിങ്ങനെ വീണ ജോര്‍ജിനെതിരെ ശക്തമായ ഭാഷയിലാണ് ജനങ്ങളുടെ പ്രതികരണം .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...