തിരുവനന്തപുരം: കേരളത്തെ ആഴത്തിൽ വേദനപ്പിച്ച ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചികിത്സക്കിടെ കൊലപാതകിയായി മാറിയ സന്ദീപ് എന്ന അധ്യാപകന്, ആശുപത്രിയിൽ എവിടുന്നാണ് കൊലപാതകത്തിനുള്ള ആയുധം ലഭിച്ചത് എന്ന ചോദ്യം ആദ്യം മുതലെ ഉയർന്നിരുന്നു. ഇക്കാര്യത്തിലടക്കം വ്യക്തമായ വിവരങ്ങളാണ് പോലീസ് പരിശോധനയിലും അന്വേഷണത്തിലും കണ്ടെത്തിയത്. ചികിത്സക്കിടെ ഡോക്ടർ വന്ദന ദാസ് പ്രതിയുടെ കാലിലെ മുറിവിൽ മരുന്നുവയ്ക്കുന്നതിനിടെയാണ് ആയുധം കിട്ടിയത്. കാലിലെ മുറിവിൽ മരുന്നുവയ്ക്കുന്നതിനിടെ ഡോക്ടറുടെ ശ്രദ്ധയിൽ പെടാതെ കൊലയാളി കത്രിക കൈക്കലാക്കുകയായിരുന്നു. ഇത് വച്ചാണ് പിന്നീട് പ്രതി അരുംകൊല നടത്തിയത്
ആദ്യം തലക്കാണ് കുത്തിയത്. പിന്നെ തുരുതുരാ കുത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വന്ദനയുടെ തലയിൽ സന്ദീപ് ആദ്യം കുത്തിയത്. ഓടിരക്ഷപെടാൻ ശ്രമിച്ചപ്പോൾ ആക്രോശിച്ചുകൊണ്ട് പിന്തുടർന്ന് കുത്തുകയായിരുന്നു. 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ‘നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ഒബ്സർവേഷൻ റൂമിൽ അതിക്രമിച്ചു കയറിയും പ്രതി ആക്രമണം നടത്തി. പിടലിയിലും തലയിലും തുരുതുരാ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 22 കാരിയായ ഡോക്ടർ അവശയായി നിലത്തു വീണപ്പോൾ നിലത്തിട്ടും കുത്തിയെന്നും എഫ് ഐ ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































