തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ ഇത്തവണ വനിതാ സ്പീക്കര്‍ക്ക് സാധ്യത. ആറന്മുളയില്‍ നിന്നും രണ്ടാം തവണയും മിന്നുന്ന വിജയം നേടിയ വീണാ ജോര്‍ജിനെ ഇടതുപക്ഷം സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.
മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ വീണ കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പോലും ആദരവ് നേടും വിധം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നവിധം നടന്ന മുഖ്യമന്ത്രിയുടെ അഭിമുഖങ്ങള്‍ ഉള്‍പ്പെടെ വിജയകരമാം വിധം അവതരിപ്പിച്ചത് വീണയായിരുന്നു. മികച്ച വാഗ്മികൂടിയായ വീണയ്ക്ക് പ്രതിപക്ഷത്തേ കൂടി വിശ്വാസത്തിലെടുത്ത് മികച്ച നിലയില്‍ നിയമസഭയെ നയിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് സിപിഎം നേതൃത്വത്തിനുള്ളത്.