‘മന്ത്രിയല്ലായിരുന്നെങ്കില്‍ റോഡില്‍ കുത്തിയിരുന്ന്‌ സമരം ചെയ്‌തേനെ’ : വീണാ ജോര്‍ജ്‌

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: മന്ത്രിയല്ലായിരുന്നെങ്കില്‍ റോഡില്‍ കുത്തിയിരുന്നു സമരം ചെയ്‌തേനേ എന്ന്‌ വീണാ ജോര്‍ജ്‌. മാരാമണ്‍ കണ്‍വന്‍ഷന്‍ അവലോകന യോഗത്തിലാണ്‌ മന്ത്രിയുടെ പരാമര്‍ശം.മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡ്‌ നിര്‍മ്മാണം അനന്തമായി നീളുന്നതാണ്‌ വിഷയം. മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനിലേക്ക്‌ എത്തുന്ന വിശ്വാസികള്‍ക്കുള്ള പാതയാണിത്‌. കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത്‌ എം.എല്‍.എ ആയിരുന്ന താന്‍ മന്ത്രി ജി. സുധാകരനു നല്‍കിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇതിനു പണം അനുവദിച്ചത്‌. പത്തനംതിട്ട ജില്ലക്കാരനായ കരാറുകാരന്‌ നല്‍കുകയും ചെയ്‌തു. ഇപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുപോലും പണികള്‍ നടക്കുന്നില്ല. പലതവണ നേരിട്ടും ഫോണിലും വകുപ്പ്‌ മന്ത്രിയും കരാറുകാരനുമായി സംസാരിച്ചു. എന്നിട്ടും പരിഹാരമാകുന്നില്ല. റോഡിലൂടെ ചെരിപ്പിട്ടുപോലും നടക്കാന്‍ കഴിയുന്നില്ല. ഒന്നര വര്‍ഷം മുന്‍പ്‌ പൂര്‍ത്തിയാക്കേണ്ട ജോലിയാണ്‌ നീണ്ടുപോകുന്നത്‌. ജില്ലാ ഭരണാധികാരികളോടുപോലും കരാറുകാരന്‍ മോശമായി പെരുമാറുകയാണ്‌. യോഗത്തില്‍ പറയാന്‍ കഴിയാത്ത കാര്യങ്ങളാണ്‌ ഈ റോഡുമായി ബന്ധപ്പെട്ട്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

കരാറുകാരനെ കരിമ്ബട്ടികയില്‍പ്പെടുത്തണമെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. ഇതേ വികാരം ചെറുകോല്‍പ്പുഴ അവലോകന യോഗത്തിലും ഉണ്ടായി. രണ്ടിടത്തും പൊതുമരാമത്ത്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ പങ്കെടുത്തതുമില്ല. കണ്‍വന്‍ഷന്‍ മനോഹരമായി സംഘടിപ്പിക്കുന്നതിന്‌ ആവശ്യമായ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞു. മാരാമണ്‍ തീരം കെട്ടി സംരക്ഷിക്കുന്നതിന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി 32 ലക്ഷം രൂപ അനുവദിച്ചു. കോവിഡ്‌ കാലത്തെ ഇടവേളയ്‌ക്ക്‌ ശേഷം നടക്കുന്ന കണ്‍വന്‍ഷനായതുകൊണ്ട്‌ തന്നെ അഭൂതപൂര്‍വമായ തിരക്ക്‌ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌. അത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ ഏകോപനമുണ്ടാകും.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടനം ഏറ്റവും മികച്ച രീതിയില്‍ ഒരുക്കിയെന്നും അതേ ഏകോപനം മാരാമണ്‍ കണ്‍വന്‍ഷന്റെ കാര്യത്തിലും സ്വീകരിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. ജില്ലാ കലക്‌ടര്‍ ദിവ്യ എസ്‌. അയ്യര്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സാറാതോമസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോശാമ്മ ജോസഫ്‌, തോട്ടപ്പുഴശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എസ്‌. ബിനോയ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്ബര്‍മാരായ അനീഷ്‌ കുന്നപ്പുഴ, അജി അലക്‌സ്‌, കോഴഞ്ചേരി പഞ്ചായത്തംഗം ബിജിലി പി ഈശോ, മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യുസ്‌, ട്രഷറര്‍ ജേക്കബ്‌ സാമുവേല്‍, കറസ്‌പോണ്ടന്റ്‌ സെക്രട്ടറി പ്ര?ഫ. ഡോ. അജിത്‌ വര്‍ഗീസ്‌ ജോര്‍ജ്‌, സഞ്ചാര സെക്രട്ടറി റവ. സജി പി സൈമണ്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ് ഐസക്ക്

0
കൊച്ചി: യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ്...

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു

0
ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ...

ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്താനും യുവതലമുറ തയ്യാറാകണമെന്ന്...

0
ഡൽഹി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം...

ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ

0
മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ്...