കൊല്ലം:ജില്ലയില്‍ നായ്ക്കളില്‍ കനൈന്‍ ഡിസ്റ്റംബര്‍ വൈറസ് പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി തെരുവുനായ്ക്കളാണ് കൊല്ലം ജില്ലയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ചത്തുവീണത്. അതേസമയം, വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നു പിടിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. രോഗം വന്ന് രണ്ടാഴ്ചക്കകം നായകള്‍ ചത്തു വീഴും, ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയിലേക്ക് രോഗം മൂര്‍ശ്ചിക്കും. ഒരു നായയില്‍ നിന്നു മറ്റൊരു നായയിലേക്കാണ് വൈറസ് പടരുന്നത്.
മനുഷ്യനിലേക്ക് വൈറസ് ബാധ പടരില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.രോഗം വരാതിരിക്കാന്‍ വളര്‍ത്തു നായകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നു.പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കനൈന്‍ ഡിസ്റ്റംബര്‍ വൈറസ് ബാധയേറ്റ നായകളും പ്രകടിപ്പിക്കുക. കിഴക്കന്‍ മലയോരമേഖലകളിലെ തെരുവ് നായകളിലാണ് രോഗം ആദ്യം സ്ഥിതീകരിച്ചത്. വൈറസ് ബാധിച്ച് കൂടുതല്‍ നായകള്‍ ചത്തത്‌കൊല്ലം കോര്‍പ്പറേഷന്‍, പനയം, മയ്യനാട്, തൃക്കരുവ, കൊറ്റങ്കര എന്നിവടങ്ങളിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































