പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളെ നവീകരിക്കുന്നതിൽ സ്ത്രീകൾക്ക് വളരെയധികം പങ്ക് വഹിക്കാൻ കഴിയുo : വീണ ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളെ നവീകരിക്കുന്നതിൽ സ്ത്രീകൾക്ക് വളരെയധികം പങ്ക് വഹിക്കാൻ കഴിയുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. മാക്കാംകുന്ന് മദ്ധ്യതിരുവിതാംകൂർ ഓർത്തഡോൿസ്‌ കൺവെൻഷന്റെ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ജീവന്റെ തുടിപ്പ് ആദ്യം അറിയുന്നത് സ്ത്രീകൾക്കാണ് സമൂഹത്തിന്റെ മാറ്റങ്ങളും ആദ്യം അറിയുന്നതും സ്ത്രീകൾക്കാണ്. അത് മനസ്സിലാക്കാൻ കഴിയാത്തവരാണ് കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിക്കുന്നതും പീഡനങ്ങളോട് മുഖം തിരിക്കുന്നതും ലഹരിക്ക് അടിമയാകുന്നതും. ജീവിതത്തിന്റെയും ജീവിതശൈലിയുടെയും പുതുക്കത്തിന് നമുക്ക് വിധേയരാകാൻ കഴിയണമെന്നും അവർ പറഞ്ഞു.

തുമ്പമൺ ഭദ്രാസന സഹായ മെത്രാൻ അഭി എബ്രഹാം മാർ സെറഫിന്റെ അദ്ധ്യക്ഷതയിൽ വനിതാ സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ ക്ലാസിന് നേതൃത്വം നൽകി. വനിതാ സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജിജി സാമുവൽ തുമ്പമൺ ഭദ്രാസന മുൻ സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്ജ്, ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. വർഗ്ഗീസ് കളീക്കൽ, ഫാ. റോയ് മാത്യു, ഫാ. കോശി വി. വർഗ്ഗീസ്, വെരി.റവ.ജോർജ്ജ് വർഗ്ഗീസ് വട്ടപ്പറമ്പിൽ കോർ എപ്പിസ്കോപ്പ, വനിതാ സമാജം ഭദ്രാസന ജനറൽ സെക്രട്ടറി വത്സമ്മ ചെറിയാൻ, സിസ്റ്റർ. സാറാ, ഡോ. തോമസ് ജോൺ മാമ്പറ, ഷിജു തോമസ് ബ്രേദർ സ്റ്റീഫൻ സണ്ണി എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന ധ്യാനത്തിന് മലങ്കര സഭാ മാസിക ചീഫ് എഡിറ്റർ ഫാ. സക്കറിയ തോമസ് പുതുപ്പള്ളി നേതൃത്വം നൽകി. നാളെ രാവിലെ 10ന് സുവിശേഷ സംഗമത്തിൽ ഫാ. ലൈജു മാത്യു മൈലപ്ര ക്ലാസ്സ് നയിക്കും. വൈകിട്ട് 6.45ന് നടക്കുന്ന യുവജന സംഗമത്തിലും ലഹരി വിരുദ്ധപ്രതിജ്ഞയിലും മൊട്ടിവേഷൻ സ്പീക്കർ ഫാ. ജിനു പള്ളിപ്പാട്ട് വൈക്കം ക്ലാസ്സ് നയിക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...