നാടുമൊത്തം പൊട്ടിച്ച് പാറ മാഫിയ ; അനക്കമില്ലാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട്ടിൽ അനധികൃത പറ ഖനനം തുടരുമ്പോഴും അധികൃതർക്ക് അനക്കമില്ല. ഒരു പാറ ക്വാറി പോലുമില്ലാത്ത തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലാണ് അനധികൃതമായി പാറമാഫിയ ഖനനം തുടരുന്നത്. തണ്ണിത്തോട് ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്തായി പട്ടയമില്ലാത്ത ഭൂമിയിൽ നിന്നാണ് കഴിഞ്ഞ മാസങ്ങളിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയത്. ഇത് റവന്യു വകുപ്പ് അധികൃതർ തടയുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ തണ്ണിത്തോട് മൂഴി പറക്കുളം റോഡരുകിലാണ് അനധികൃതമായി പാറ പൊട്ടിച്ച്കൂട്ടിയിട്ടുള്ളത്. വിഷയത്തിൽ ബന്ധപെട്ട അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ജാക്കാമറ ഉപയോഗിച്ചാണ് പലസ്ഥലങ്ങളിലും പാറ പൊട്ടിച്ച് മാറ്റുന്നത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ തടസമായി നിൽക്കുന്ന കല്ലുകൾ കരാറുകാർ പൊട്ടിച്ച് മാറ്റി ഇത് വലിയ തുകയ്ക്ക് വിറ്റഴിക്കുന്നതായും പറയുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും പൊട്ടിച്ച് മാറ്റിയ ലോഡ് കണക്കിന് പാറ അമ്പലം ജംഗ്ഷനിലെ ഇഞ്ചപൊയിക റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലും മറ്റ് സ്ഥലങ്ങളിലെ സ്വകാര്യ ഭൂമിയിലും കൂട്ടി ഇട്ടിരുന്നു.

എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇത് പാറ മാഫിയ സംഘം പിക് അപ് വാനിൽ കയറ്റി കൊണ്ടുപോയി. പലസ്ഥലങ്ങളിൽ പൊട്ടിച്ച് കൂട്ടി ഇടുന്ന ലോഡ് കണക്കിന് പാറ ആവശ്യക്കാർക്ക് എത്തിച്ച് വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഈ തരത്തിൽ ലക്ഷക്കണക്കിന് രൂപ പാറ മാഫിയ സമ്പാദിക്കുകയും ലക്ഷക്കണക്കിന് രൂപ സർക്കാരിന് നഷ്ട്ടം വരുത്തുകയും ചെയ്യുന്നുണ്ട്. ജില്ലാ ജിയോളജി വകുപ്പ് സ്ഥലം സന്ദർശിച്ചിട്ടും നടപടികൾ വേഗത്തിലായില്ല. ജില്ലാ ജിയോളജി ഓഫീസിൽ ഉദ്യോഗസ്ഥരുടെ കുറവ് നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപമുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സേഫ് ഓണം 2026 : ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശമാനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

0
ഇടുക്കി: സേഫ് ഓണം 2026 പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഭക്ഷ്യസുരക്ഷാ...

മഴക്കെടുതി : ഇടുക്കി ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേര്‍

0
ഇടുക്കി: മഴയെ തുടർന്ന് നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി...

വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ

0
കാസർകോട്: വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ. കാസർകോട് കനകപ്പള്ളി സ്വദേശി...

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...